
Sports
ലോകകപ്പിന്റെ സ്വപ്ന ഫൈനലിൽ ഏറ്റു മുട്ടാൻ പോകുന്ന ടീമുകളെ പ്രവചിച്ചു ബ്രയാൻ ലാറ
ലോകകപ്പിന്റെ സ്വപ്ന ഫൈനലിൽ ഏറ്റു മുട്ടാൻ പോകുന്ന ടീമുകളെ പ്രവചിച്ചു ബ്രയാൻ ലാറ

മുന്‍ താരങ്ങളടക്കമുള്ള പലരും ലോകകപ്പ്ഫേവറിറ്റുകളേയും, സെമി ഫൈനലിസ്റ്റുകളേയും പ്രവചിക്കുന്ന സമയത്താണ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലാറ രംഗത്തെത്തിയിരിക്കുന്നത്.ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലാകും ഏറ്റുമുട്ടുകയെന്ന് വെസ്റ്റിന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പ്രവചനം.
ലോകകപ്പില്‍ ഇന്ത്യ- പാക് സ്വപ്ന ഫൈനല്‍ പ്രവചിക്കുന്ന ലാറ, ടൂര്‍ണമെന്റിലെ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നും ഓര്‍മ്മിപ്പിച്ചു. സ്ഥിരതയുള്ള ടീമല്ലെങ്കിലും അപ്രവചനീയതാണ് അവരുടെ മുഖമുദ്രയെന്നും അത് കരീബിയന്‍ ടീമിനെ കരുത്തരാക്കുന്നുണ്ടെന്നും ലാറ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനേയും സമാന രീതിയിലാണ് ലാറ വിലയിരുത്തുന്നത്. സ്ഥിരത ഇല്ലാത്ത ടീമാണെങ്കിലും ലോകത്തെ ഏത് ടൂര്‍ണമെന്റും ജയിക്കാന്‍ കഴിവുള്ള താരങ്ങള്‍ പാകിസ്ഥാനുണ്ടെന്ന് ലാറ പറയുന്നു.
ഹോം ഗ്രൗണ്ടിൽ ഇംഗ്ലണ്ട് ടീം വളരെയധികം അപകടകാരികളാണെന്നും അതിനാല്‍ അവരേയും ലോകകകപ്പില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് ലാറയുടെ അഭിപ്രായം. ഇന്ത്യന്‍ നിരയെ സന്തുലിതമെന്ന് വിശേഷിപ്പിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് .
brian lara predicts the final teams in world cup match
.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...