
Malayalam
അതുകൊണ്ടു മാത്രമാണ് ലൂസിഫറിൽ അഭിനയിക്കാൻ തീരുമാനിച്ചത് – മോഹൻലാൽ
അതുകൊണ്ടു മാത്രമാണ് ലൂസിഫറിൽ അഭിനയിക്കാൻ തീരുമാനിച്ചത് – മോഹൻലാൽ
Published on

മോഹൻലാലിൻറെ ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ .പ്രിത്വിരാജിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയതു കൊണ്ട് തന്നെ അതും പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന ഒരു ഘടകം തന്നെയാണ് .ഇതിനിടെ പ്രിത്വിരാജിന്റെ സംവിധാന മികവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണെന്നു മോഹൻലാൽ .
ഫിലിം മേക്കിംഗിനോടുള്ള പൃഥ്വിരാജിന്റെ പാഷൻ മനസ്സിലാക്കിയാണ് താൻ ചിത്രത്തില്‍ അഭിനയിക്കാൻ തയ്യാറായതെന്ന് മോഹൻലാല്‍ പറയുന്നു. സിനിമയില്‍ ഇത് എന്റെ നാല്‍പ്പതാം വര്‍ഷമാണ്. 350ലധികം സിനിമകള്‍ ചെയ്തു. സിനിമയെ മികച്ച രീതിയില്‍ മനസ്സിലാക്കിയതു മുതല്‍ സിനിമയെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ എനിക്ക് കഴിയും. പൃഥ്വിരാജിനൊപ്പം ഞാൻ അഭിനയിച്ചിട്ടില്ല. പക്ഷേ പൃഥ്വിരാജിന്റെ ചെറുപ്പം മുതല്‍ എനിക്ക് അറിയാം. സിനിമ വലിയ ആവേശമാണ് അയാള്‍ക്ക്. പൃഥ്വിരാജ് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ അത് എനിക്ക് ചെയ്യാൻ കഴിയുമെന്ന് മനസ്സിലായി. അദ്ദേഹം അത് വിജയകരമായി മുന്നോട്ടുകൊണ്ടു പോകുകയും ചെയ്തു.
ഒരു നടനെന്ന അനുഭവപരിചയത്തില്‍ ഞാൻ സിനിമയില്‍ വലിയ സന്തോഷവാനാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ സിനിമയിലെ എല്ലാ സിനിമകളും മികച്ച രീതിയില്‍ വന്നിട്ടുണ്ട്. മുരളി ഗോപിയേക്കാളും മികച്ച രീതിയില്‍ പൃഥിരാജ് ചിത്രം വിഭാവനം ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന മികച്ച എന്റര്ടെയ്നറായിരിക്കും ചിത്രം. അത് മാത്രമല്ല വ്യത്യസ്തമായ രീതിയിലാണ് പ്രിത്വിരാജ് ചിത്രത്തിന്റെ ചിത്രീകരണം ഒരുക്കുന്നതെന്നും പറയുന്നു മോഹൻലാൽ .
mohanlal about the director prithviraj
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...