Connect with us

ആന്‍റണി പെരുമ്ബാവൂരോ അതോ പൃഥ്വിരാജോ? എന്താണ് ലൂസിഫറിലെ ആ ട്വിസ്റ്റ് ?

Malayalam

ആന്‍റണി പെരുമ്ബാവൂരോ അതോ പൃഥ്വിരാജോ? എന്താണ് ലൂസിഫറിലെ ആ ട്വിസ്റ്റ് ?

ആന്‍റണി പെരുമ്ബാവൂരോ അതോ പൃഥ്വിരാജോ? എന്താണ് ലൂസിഫറിലെ ആ ട്വിസ്റ്റ് ?

നമ്മൾ എല്ലാവരും സ്‌ക്രീനിൽ ,കാണാൻ ആഹ്രഹിക്കുന മോഹൻലാൽ തന്നെ ആണ് ലൂസിഫർ എന്ന ചിത്തത്തിലൂടെ പ്രത്യക്ഷപെടുന്നതെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു .എന്നാൽ ഇത് തന്റെ മാത്രം വിലയിരുത്തൽ ആണെന്നും ഇനി നിതിന് ഒരു തീരുമാനം എടുക്കേണ്ടത് പ്രേക്ഷകർ ആണെന്ന് പൃഥ്വിരാജ് പറയുന്നു .40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മുന്‍പൊരിക്കല്‍ പോലും ഒരു സിനിമയെക്കുറിച്ചും മോഹന്‍ലാല്‍ ഇത്രയുമധികം വാചാലനായി നമ്മള്‍ കണ്ടിട്ടുമില്ല. മോഹന്‍ലാലും പൃഥ്വിയും മാത്രമല്ല ലൂസിഫറിനായി അണിനിരന്നവര്‍ക്കെല്ലാം പറയാനുള്ളത് നല്ല കാര്യങ്ങളായിരുന്നു.

അഭിനേതാവായി മുന്നേറുന്നതിനിടയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമായിരുന്നില്ല പൃഥ്വിരാജ് ചെയ്തത്. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹം കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എത്രയോ സിനിമകള്‍ ചെയ്ത് പരിചയമുള്ള സംവിധായകനെപ്പോലെയായിരുന്നു പലപ്പോഴും അദ്ദേഹം പെരുമാറിയതെന്ന് താരങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പൊതുവെ ക്ഷമ കുറവുള്ള തനിക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷന്‍ രീതികളുമായാണ് പൃഥ്വിരാജും സംഘവും ലൂസിഫറുമായെത്തുന്നത്. ചാനലുകളിലും മറ്റുമുള്ള അഭിമുഖങ്ങളിലെല്ലാം സിനിമയെക്കുറിച്ച്‌ വാചാലാവാറുണ്ടെങ്കിലും അത് അമിത പ്രതീക്ഷയിലേക്ക് നയിക്കരുതെന്ന കാര്യത്തില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴിതാ 27ാമത് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിടുന്നുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജും മോഹന്‍ലാലുമാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

ആൻ്റണി പെരുമ്പാവൂർ ചിത്രത്തിന് വലിയ പിന്തുണ ആണ് നൽകിയത്.അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച്‌ വാചാലനായി പൃഥ്വി എത്തിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഈ സിനിമ യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ ആന്റണിയുടേയും ലാലേട്ടന്റെ പിന്തുണയെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. ഇനി പുറത്തുവിടുന്നത് ആന്റണിയുടെ പോസ്റ്ററായിരിക്കുമോ?

സംവിധായകനൊക്കെയാണെങ്കിലും താന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച്‌ പൃഥ്വിരാജ് കൃത്യമായ മറുപടി എവിടെയും നല്‍കിയിരുന്നില്ല. എന്ന് മാത്രമല്ല ആരും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞിരുന്നുമില്ല. അതിനാല്‍ത്തന്നെ പുറത്തുവിടുന്നത് പൃഥ്വിയുടെ പോസ്റ്ററായിരിക്കുമോ അങ്ങനെയും ആരാധകര്‍ സംശയിക്കുന്നുണ്ട്.

നേരത്തെ പറഞ്ഞത് പ്രകാരം 26 പോസ്റ്ററുകളല്ലേ ഉണ്ടായിരുന്നുള്ളൂ, പിന്നെന്താണ് ഇപ്പോള്‍ വീണ്ടുമൊരു പോസ്റ്റും അറിയിപ്പും എന്നും ആരാധകര്‍ ചോദിച്ചിരുന്നു. അതിനിടയിലാണ് ഒരു വിഭാഗം സിനിമയിലെ ഡയലോഗ് തന്നെ മറുപടിയായി നല്‍കിയത്. വാക്ക് പാലിക്കാന്‍ ഇത് ദൈവമല്ല, ചെകുത്താനാണ്.

ലൂസിഫറിലെ സര്‍പ്രൈസിനെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി അരങ്ങേറുകയാണ്. സംവിധാനത്തിനും അപ്പുറത്ത് സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനെക്കുറിച്ച്‌ തനിക്ക് കൃത്യമായ ധാരണയുണ്ടെന്നും താരം പറഞ്ഞിരുന്നു. മുന്‍പൊരു സംവിധായകനും ചിന്തിക്കാത്തതും സഞ്ചരിക്കാത്തതുമായ വഴികളിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം.

ലൂസിഫറെന്ന പേര് സ്വീകരിച്ചത് പ്രത്യേക മാര്‍ക്കറ്റിംഗിന്റെ ഭാഗമായാണോ എന്ന് പ്രേക്ഷകര്‍ ചോദിച്ചിരുന്നു. എന്നാല്‍ അതിന്‍രെ ആവശ്യമില്ലെന്നും മോഹന്‍ലാലാണ് തന്‍രെ നായകനെന്നുമായിരുന്നു താരപുത്രന്‍രെ മറുപടി. മുരളി ഗോപിയുടെ തന്നെ മറ്റൊരു തിരക്കഥയ്ക്കായി രജിസ്റ്റര്‍ ചെയ്ത പേരായിരുന്നു ഇത്. എന്നാല്‍ ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് ഇതാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് തങ്ങള്‍ അത് സ്വീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
രാഷ്ട്രീയ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നതെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറെന്ന് പറയുന്നത് നിങ്ങളാണെന്നായിരുന്നു മോഹന്‍ലാലും പറഞ്ഞത്. 2016ലാണ് തങ്ങള്‍ ഈ സിനിമയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തതെന്നും ഇപ്പോഴത്തെ സമയത്ത് റിലീസ് ചെയ്യുന്നതിനാല്‍ കൂടിയാവാം എല്ലാവരും രാഷ്ട്രീയ ചിത്രമായി കാണുന്നതെന്നും പൃഥ്വി പറഞ്ഞിരുന്നു.

പ്രിത്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു .

lucifer poster release suspens

More in Malayalam

Trending

Recent

To Top