
Malayalam Breaking News
ആറ് ഭാഷയിൽ ചോദ്യം ആറ് ഭാഷയിൽ ഉത്തരം ;ധോണിയുടെ മകൾ സിവയ്ക്ക് നിറഞ്ഞ കയ്യടി !!!
ആറ് ഭാഷയിൽ ചോദ്യം ആറ് ഭാഷയിൽ ഉത്തരം ;ധോണിയുടെ മകൾ സിവയ്ക്ക് നിറഞ്ഞ കയ്യടി !!!
Published on

സെലിബ്രിറ്റികളെക്കാളും ആരാധകർ അവരുടെ മക്കൾക്കാണ് ഉള്ളത്.എം.എസ്. ധോണി എന്ന ക്രിക്കറ്റ് താരത്തേക്കാള്‍ ആരാധകരുണ്ട്, അദ്ദേഹത്തിന്റെ മകള്‍ സിവയ്ക്ക്. മലയാളം ഉള്‍പ്പെടെയുള്ള പാട്ടുകള്‍ പാടിയും കൃസൃതികള്‍ കാട്ടിയും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സിവ. എല്ലാവരുടെയും ഇഷ്ട താരമാണ് സിവ.
സോഷ്യല്‍ മീഡിയയില്‍ സിവയെ ഫോളോ ചെയ്യുന്നവരും നിരവധിയാണ്. കുറച്ചുകാലം മുമ്പ് മലയാളത്തിലുള്ള അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ട് പാടി സിവ ആരാധകരെ ഞെട്ടിച്ചിരുന്നു, എന്നാല്‍ ഇത്തവണ സിവയുടെ ഭാഷാ പാണ്ഡിത്യത്തിലാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്.
ധോണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ആറു ഭാഷകളിലാണ് സിവ സംസാരിക്കുന്നത്. തമിഴ്, ബംഗാളി, പഞ്ചാബി, ഉറുദു, ഗുജറാത്തി, ഭോജ്പുരി എന്നീ ഭാഷകളാണ് സിവ സംസാരിക്കുന്നത്.
ധോണി ഓരോ ഭാഷയിലായി ചോദ്യങ്ങള്‍ ചോദിക്കുകയും സിവ അതിന് അതേ ഭാഷയില്‍ മറുപടി പറയുന്നതാണ് വീഡിയോ. ഒടുവില്‍ സിവയെ ധോണി കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. മലയാളം സംസാരിക്കാത്തതെന്തെന്നും അടുത്ത തവണ മലയാളവും ഉള്‍പ്പെടുത്തണമെന്നുമാണ് കേരളത്തില്‍ നിന്നുള്ള ആരാധകരുടെ അഭ്യര്‍ത്ഥന. സിവയുടെ ആയ ഒരു മലയാളിയാണ്.
dhoni with his child siva
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...