
Malayalam
ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്..!!!- റായ് ലക്ഷ്മി
ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്..!!!- റായ് ലക്ഷ്മി

കാമുകൻ ആരാണ് എന്നുള്ള ചോദ്യത്തിന് റായ് ലക്ഷ്മിയുടെ മറുപടി ഇങ്ങനെ ആണ് -‘എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും എന്റെ കരിയറിലാണ്. ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അയാള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ എന്റെ പക്കല്‍ സമയം ഇല്ല’. നീയാ 2 എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് പ്രേക്ഷകരുടെ ചോദ്യത്തിന് നടി മറുപടിനല്‍കിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബ്രാഡ് അംബാസിഡറായിരുന്ന കാലത്താണ് റായ് ലക്ഷ്മി ക്രിക്കറ്റ് താരം ധോണിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. അന്നൊക്കെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴും അതിനേക്കുറിച്ചാണ് ജനങ്ങള്‍ തിരയുന്നത്.റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി’ എന്ന് ഇപ്പോഴും ചിലര്‍ ഗൂഗിളില്‍ തിരയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നടി റായ് ലക്ഷ്മി നല്കിയ മറുപടി ഇതായിരുന്നു. ‘ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേ’.
മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നട, തമിഴ് സിനിമകളില്‍ തിരക്കിലാണ് താരമിപ്പോള്‍. എല്‍. സുരേഷ് സംവിധാനം ചെയ്യുന്ന നീയാ 2 എന്ന ചിത്രമാണ് റായ് ലക്ഷ്മിയുടെ പുതിയ സിനിമ. കുറച്ചുനാളുകളായി നടി ഫിറ്റ്നസില്‍ ശ്രദ്ധചെലുത്തുകയാണ്.
ray lakshmi about her lover
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....