Malayalam
ലാലേട്ടന്‍ പോലുമറിയാതെ ഞങ്ങള്‍ അത് ചുരണ്ടുമായിരുന്നു! രസകരമായ സംഭവത്തെക്കുറിച്ച് പൃഥ്വിരാജ്!
ലാലേട്ടന്‍ പോലുമറിയാതെ ഞങ്ങള്‍ അത് ചുരണ്ടുമായിരുന്നു! രസകരമായ സംഭവത്തെക്കുറിച്ച് പൃഥ്വിരാജ്!
ശരിക്കും മോഹൻലാലിന്റെ ഒരു ഫാൻ കൂടി ആയ താൻ കാണാനാഗ്രഹിച്ച മോഹൻലാലിനെ ആണ് സ്‌ക്രീനിൽ കാണാൻ പോകുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു .നമ്മുടെ ക്രീറ്റിവിറ്റിയും അതോടൊപ്പം അദ്ദേഹത്തിന്റെ താരപദവിയും ഒപ്പം നിർത്തിയാണ് ലൂസിഫർ എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ആരാധകരെക്കുറിച്ചും ഫാന്‍ ബേസിനെക്കുറിച്ചും ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ബിഗ് സ്‌ക്രീനില്‍ താന്‍ കാണാനാഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ലൂസിഫറില്‍ കാണിക്കാന്‍ ശ്രമിച്ചത്. അതില്‍ താന്‍ വിജയിച്ചുവെന്ന് എവിടേയും പറഞ്ഞിട്ടില്ല. പ്രേക്ഷകരാണ് അത് പറയേണ്ടത്. അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു മോഹന്‍ലാലും പൃഥ്വിരാജും വിശേഷങ്ങള്‍ പങ്കുവെച്ചത്.
നിങ്ങളെന്ത് പ്രതീക്ഷക്കണമെന്ന് താന്‍ പറയുമ്ബോള്‍ അത് താന്‍ കണ്ട കാര്യമായിരിക്കും, അങ്ങനെയൊരിക്കലും പറയാനാവില്ല. താന്‍ കണ്ടതായിരിക്കില്ല നിങ്ങള്‍ കാണുന്നത്. ഒരുപാട് ഷേഡ്‌സുള്ള സിനിമയാണ്. അപൂര്‍വ്വമായി ലഭിക്കുന്നൊരു തിരക്കഥയാണ്. അതിനെ ഭംഗിയായി എക്‌സിക്യൂട്ട് ചെയ്യാനും പൃഥ്വിക്ക് കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഭരത് ഗോപിക്കും സുകുമാരനുമൊപ്പവും അവരുടെ മക്കളായ പൃഥ്വിക്കും മുരളിക്കുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരിക്കുകയാണ്.
ഒരു ഫിലിം മേക്കറിന് നല്ല ക്ഷമ വേണം തനിക്കത് തീരെയില്ലെന്നും എന്നാല്‍ ഈ സിനിമയില്‍ അക്കാര്യത്തില്‍ താന്‍ അനുഗ്രഹീതനാണെന്നും പൃഥ്വിരാജ് പറയുന്നു. താരങ്ങളും ടെക്‌നീഷ്യന്‍സും എല്ലാം സ്‌കില്‍ഡായതിനാല്‍ ആരും തന്‍രെ ക്ഷമയെ പരീക്ഷിച്ചിരുന്നില്ല. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനോട് പഴയകാല സംഭവങ്ങളെക്കുറിച്ചുമൊക്കെ ചോദിക്കുമായിരുന്നു. അദ്ദേഹം പോലുമറിയാതെ പല കാര്യങ്ങളും തങ്ങള്‍ ചുരണ്ടുമായിരുന്നു. ഇത് തങ്ങളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നു എന്നും പൃഥ്വിരാജ് തമാശരൂപേണ പറയുന്നു .
റിലീസിന് ഒരുങ്ങുന്ന തന്റെ ചിത്രം കൊച്ചു കുട്ടികൾക്ക് കൂടി മനസ്സിലാകുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത് എന്നും പൃഥ്വിരാജ് പറയുന്നു .
prithviraj about the fun moments in location
