
Malayalam Breaking News
സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ്;പത്രിക സമർപ്പിച്ചു!
സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ്;പത്രിക സമർപ്പിച്ചു!
Published on

സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലാണ് സ്വതന്ത്ര സ്ഥാർഥിയായി പ്രകാശ് രാജ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.
സംഘപരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രകാശ് രാജ് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസിന്റെ പിന്തുണ തേടിയിരുന്നു. പ്രകാശ് രാജ് ആദ്യം കോൺഗ്രസിൽ ചേരട്ടെ, എന്നിട്ട് ആലോചിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി.
ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ പ്രകാശ് രാജ് പര്യടനം തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രകടന പത്രിക തയ്യാറാക്കാൻ മണ്ഡലമാകെ നടന്ന് വോട്ടർമാരെ കണ്ടും സംവാദങ്ങൾ നടത്തിയുമാണ് താരം കളമുറപ്പിച്ചത്. പ്രധാനമായും ബിജെപിയുടെ വർഗ്ഗീയ നിലപാടുകൾക്ക് എതിരായാണ് പ്രകാശ് രാജിന്റെ പ്രചാരണം. താൻ വോട്ടർമാരുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും കോൺഗ്രസ്, ബിജെപി നിലപാടുകൾ കാര്യമാക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
prakash raj files nomination from bengaluru central
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...