മലയാള സിനിമയുടെ സ്വന്തം സ്റ്റൈൽ ഐക്കൺ ആണ് മമ്മൂട്ടി. 67 വയസിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടിക്ക് മുന്നിൽ യുവതാരങ്ങൾ പോലും മുട്ട് മടക്കാറുണ്ട് .അന്യ ഭാഷ താരങ്ങൾക്കു പോലും അറിയേണ്ടത് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യമാണ്. മലയാളത്തിൽ നിന്ന് ഏതു താരങ്ങൾ അന്യഭാഷകളിൽ എത്തിയാലും മമ്മൂട്ടിയാണ് അവിടെ ചർച്ച വിഷയം .
ഇപ്പോൾ മലയാളത്തിലെ യുവനടന്മാരോടും മലയാളി പ്രേക്ഷകർ ഇതേ ചോദ്യം ചോദിക്കുകയാണ്. പ്രിത്വിരാജിനോട് ഇങ്ങനെ ചോദിച്ച ഒരു ചോദ്യത്തിന് രസകരമായി മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ് . അവാർഡ് നൈറ്റിൽ പങ്കെടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകൻ കുറിച്ചത് ഇങ്ങനെ ‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്ബോള്‍ ആണ് ചേട്ടന് ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്’.ഇതിനു മറുപടിയുമായി പൃഥ്വിരാജ് രംഗത്ത് ഏത്തിയിരിക്കുകയാണ് .
ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് ‘സത്യം’ എന്ന് കുറിച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രം ഈ മാസം 28ന് തീയ്യേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരും അണിനിരക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...