
Malayalam Breaking News
തിരുവന്തപുരത്ത് മാത്രം 51 പ്രദർശനങ്ങൾ ;ലൂസിഫറിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
തിരുവന്തപുരത്ത് മാത്രം 51 പ്രദർശനങ്ങൾ ;ലൂസിഫറിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
Published on

പൃഥ്വിരാജിന്റെ ആദ്യ സിനിമ ലൂസിഫറിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളസിനിമാലോകം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ‘ലൂസിഫര്‍’. റിലീസ് തീയേറ്ററുകളുടെ എണ്ണത്തിലും ഞെട്ടിച്ചേക്കും ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ തീയേറ്ററുകളില്‍ ലൂസിഫര്‍ റിലീസിനെത്തിക്കുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് സീറ്റ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇതുവരെയുള്ള ചാര്ട്ടിംഗ് അനുസരിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ മാത്രം 51 പ്രദര്‍ശനങ്ങളുണ്ട് റിലീസ് ദിനം ചിത്രത്തിന്. പത്ത് തീയേറ്ററുകളിലായാണ് ഇത്. തിരുവനന്തപുരത്ത് ന്യൂ തീയേറ്ററിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. പത്ത് പ്രദര്‍ശനങ്ങളാണ് ന്യൂവില്‍ 28ന് നടക്കുക. റിലീസിന് ഒരാഴ്ചയിലധികം ശേഷിക്കെ അഡ്വാന്‍സ് റിസര്‍വേഷന്‍ നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്.
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന് ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്.
lucifer movie advance booking started
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...