കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ സാധിക. തനിക്കും ചെറുപ്പത്തിൽ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സാധിക. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സാധിക കുട്ടികൾക്ക് എതിരെ ഉള്ള ലൈംഗിക അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിന്റെ തുടക്കം തന്നെ താനും കുട്ടിക്കാലത്തു ഇരയാക്കപ്പെട്ടവളാണെന്ന തുറന്ന് പറച്ചിലും താരം നടത്തിയിട്ടുണ്ട്. പോസ്ടിനോപ്പം കുറച്ച സ്ക്രീൻഷോട്സും താരം പങ്ക് വെച്ചിട്ടുണ്ട്. ഫേസ്ബുക് പോസ്റ്റ്
‘സമൂഹം എന്തു ചിന്തിക്കുമെന്നത് ഞാൻ കാര്യമാക്കുന്നില്ല, എന്താണോ ഇഷ്ടം അവർ അതു ചിന്തിക്കട്ടെ. സമൂഹം എന്തു കരുതും ? ഇതെല്ലാം തുറന്നു പറയേണ്ടതുണ്ടോ ? എന്നീ ചോദ്യങ്ങള്‍ കൊണ്ട് എന്നെ നിശബ്ദയാക്കരുത്. ഞാനിപ്പോൾ കടന്നു പോകുന്ന സാഹചര്യത്തിലൂടെ ഭാവിയിൽ വേറൊരു കുട്ടിയും കടന്നുപോകാരുതെന്ന ആഗ്രഹം കൊണ്ടാണ് ഇതെല്ലാം പങ്കുവയ്ക്കുന്നത്.
നിങ്ങളുടെ കുട്ടികളെയും അവരുടെ ജീവിതത്തേയും ഭാവിയേയും സുരക്ഷിതമാക്കൂ. എനിക്ക് ആരുടെയും സഹതാപമോ ഉപദേശമോ വേണ്ട. ആ സമയം നിങ്ങൾ മക്കൾക്കൊപ്പം ചെലവഴിക്കൂ. അവരെ സാമൂഹിക പ്രശ്നങ്ങൾ ബോധ്യപ്പെടുത്തൂ,പ്രതികരിക്കാൻ പഠിപ്പിക്കൂ.’’– സാധിക കുറിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...