ബ്രൂസ്ലീയ്ക്കു ശേഷം ലോകം ഏറ്റവും കൂടുതല്‍ ആഘോഷിച്ച മാര്‍ഷ്യല്‍ ആര്‍ട് താരം ജാക്കി ചാനാണ്.ഭൂലോകം മുഴുവന്‍ ജനപ്രീതിയുള്ള താരമാണ് ജാക്കി ചാന്.എന്നാൽ ലോകം മുഴുവൻ ഉള്ള ആരാധകർ വലിയ ഞെട്ടലിൽ ആണ് ഇപ്പോൾ .തങ്ങളുടെ ഹീറോക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നു എന്ന ഞെട്ടൽ വിട്ടു മാറാതെ നിൽക്കുകയാണ് ജാക്കി ആരാധകർ .
നെവര്‍ ഗ്രോ അപ് എന്ന ആത്മകഥയിലൂടെയാണ് ജാക്കി ചാന് ലോകത്തെ ഞെട്ടിച്ചത്. ചെറുപ്പകാലത്ത് താന്‍ തികഞ്ഞ മദ്യപാനിയും സ്ത്രീലന്പടനും ചൂതുകളി ഭ്രാന്തനുമായിരുന്നുവെന്നാണ് ആത്മകഥയിലൂടെ തന്റെ 64-ാം വയസില്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രൂസ്ലീയുടെ സിനിമകളില്‍ സ്റ്റണ്ട് അസിസ്റ്റന്റായിരുന്ന ജാക്കി ചാന് എന്റര്‍ ദ ഡ്രാഗണ്‍ എന്ന വിഖ്യാത ബ്രൂസ്ലി ചിത്രത്തില്‍ ഏതാനും നിമിഷ നേരത്തേക്കു മാത്രം പ്രത്യക്ഷപ്പെടുന്നുമുണ്ട്.
പിന്നീട് സിനിമകളില്‍ സജീവമായ ജാക്കിചാന് പണം മുഴുവന്‍ ചൂതുകളിക്കും സ്ത്രീകള്‍ക്കുമായി ചെലവഴിച്ചു. ഓരോ രാത്രിയിലും ഓരോ സ്ത്രീകളുടെ കൂടെയാണ് താന്‍ കഴിഞ്ഞതെന്നും അവരുടെ പേരുകള്‍ പോലും താന്‍ തിരക്കാറില്ലായിരുന്നുവെന്നും താരം പറയുന്നു.
ഒരു നല്ല പിതാവോ ഭർത്താവോ ആകാൻ തനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല എന്നും പൂർണമായും അക്കാലത്തു താൻ മദ്യത്തിനും ചൂതുകളിക്കും മാത്രമായി തന്റെ ജീവിതം നഷ്ടമാക്കി എന്നുമാണ് ജാക്കി ചാൻ തന്റെ ആത്മ കഥയിലൂടെ പറയുന്നത് .
jackie chan about his past life through his autobiography
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...