Connect with us

കട്ട വെയ്റ്റിംഗ് രാജുവേട്ടാ എന്ന് സുപ്രിയ , ഞാനും വെയ്റ്റിംഗ് ആണ് ചേച്ചി ..എന്ന് പൃഥ്വിരാജ് !

Malayalam Breaking News

കട്ട വെയ്റ്റിംഗ് രാജുവേട്ടാ എന്ന് സുപ്രിയ , ഞാനും വെയ്റ്റിംഗ് ആണ് ചേച്ചി ..എന്ന് പൃഥ്വിരാജ് !

കട്ട വെയ്റ്റിംഗ് രാജുവേട്ടാ എന്ന് സുപ്രിയ , ഞാനും വെയ്റ്റിംഗ് ആണ് ചേച്ചി ..എന്ന് പൃഥ്വിരാജ് !

Lucifer Malayalam Movie Poster

ലൂസിഫറിനായി മലയാള സിനിമ ലോകത്ത് വലിയ കാത്തിരിപ്പാണ്. പ്രിത്വിരാജെന്ന സംവിധായകന്റെ കന്നി സംരംഭം. നായകനാകുന്നത് മോഹൻലാൽ. ഒപ്പം വമ്പൻ മുൻനിര താരങ്ങൾ .. മോഹൻലാൽ എന്ന പേര് തന്നെ ധാരാളമാണ് ചിത്രത്തിന് പ്രതീക്ഷ നല്കാൻ.

ആരാധകരെപോലെ പൃഥ്വിയുടെ ഭാര്യ സുപ്രിയയ്ക്കും ചിത്രത്തെക്കുറിച്ച് ആകാംക്ഷയേറെയാണ്.

supriya-lucifer-1

ലൂസിഫറിനെക്കുറിച്ച് സുപ്രിയ പറഞ്ഞൊരു കമന്റും അതിന് പൃഥ്വിയുടെ മറുപടിയുമാണ് ആരാധകരുടെ ഇടയിൽ പുതിയ ചർച്ച. മോഹൻലാലിനൊപ്പം നിൽക്കുന്ന ലൂസിഫറിലെ ലൊക്കേഷൻ ചിത്രം പൃഥ്വി പങ്കുവച്ചിരുന്നു. ആയിരണക്കണക്കിന് ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.

‘രാജുവേട്ടാ കട്ട വെയ്റ്റിങ്’ എന്നായിരുന്നു ഈ ചിത്രത്തിനു സുപ്രിയ നൽകിയ കമന്റ്. ഉടൻ തന്നെ എത്തി പൃഥ്വിയുടെ മറുപടി, ‘ഞാനും െവയ്റ്റിങ് ആണു ചേച്ചീ’. ആയിരക്കണക്കിന് ലൈക്സ് ആണ് സുപ്രിയയുടെ കമന്റിനും പൃഥ്വിയുടെ മറുപടിക്കും ലഭിച്ചത്. ഇതാദ്യമായല്ല താരദമ്പതികള്‍ സമൂഹമാധ്യമത്തിലൂടെ രസകരമായ മറുപടി നൽകുന്നത്.

അതേ സമയം, ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 20ന് റിലീസ് ചെയ്യും. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മാർച്ച് 28ന് ലൂസിഫർ തിയറ്ററുകളിലെത്തും.

Supriya menon’s instagram post and prithviraj’s reply

More in Malayalam Breaking News

Trending