
Malayalam Breaking News
അച്ഛന്റെ ആഗ്രഹം പൂർത്തീകരിച്ചു… അമ്മയുടെ അനുഗ്രഹവും നേടി പൃഥ്വിരാജ് !
അച്ഛന്റെ ആഗ്രഹം പൂർത്തീകരിച്ചു… അമ്മയുടെ അനുഗ്രഹവും നേടി പൃഥ്വിരാജ് !
Published on

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രത്തിന്റെ സെൻസറിങ് ഇന്ന് നടക്കാൻ പോവുകയാണ്. ഇന്നലത്തെ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവിൽ ഒപ്പം എത്തിയ സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സെന്‍സറിങ്ങിന് മുന്നേ അമ്മയുടെ അനുഗ്രഹം തേടി പൃഥ്വിരാജ് എത്തിയ കാര്യം വിശദീകരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനയ്ക്കൽ.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലുസിഫെർ. ഇന്നലെ രാത്രി ആണ് പൃഥ്വിരാജ് അമ്മയെ കാണാനെത്തിയത്. അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ ആയിരുന്നു ആ വരവ്. അച്ഛന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു പൃഥ്വിരാജിന് ലൂസിഫർ എന്നു പറയുന്നു സിദ്ധു പനയ്ക്കൽ.
സുകുമാരൻ സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത് എന്നും പ്രാരംഭ നടപടികൾ തുടങ്ങിയതുമാണ് എന്ന കാര്യവും സിദ്ധു പനയ്ക്കൽ ഓർത്തെടുക്കുന്നു. പക്ഷെ വിധി അതിനനുവദിച്ചില്ല എന്നു മാത്രമല്ല ആഗ്രഹം പൂർത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. അമ്മയുടെ അനുഗ്രഹം വാങ്ങാൻ എത്തിയ പൃഥ്വിരാജ്, അമ്മ മല്ലിക സുകുമാരൻ എന്നിവരുടെ ഫോട്ടോയും സിദ്ധു പനയ്ക്കൽ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കു വെച്ചിട്ടുണ്ട്.
അച്ഛന്റെ ആഗ്രഹം സഫലീകരിച് അമ്മയുടെ അനുഗ്രഹം വാങ്ങാൻ തിരക്കിനിടയിൽ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ എന്നു സിദ്ധു പനയ്ക്കൽ ചോദിക്കുന്നു. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി താനും എന്നു അഭിമാനത്തോടെ പറയുകയാണ് സിദ്ധു. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി, മകന്റെ പൂർത്തീകരണത്തിനും സാക്ഷി, അമ്മയുടെ അനുഗ്രഹത്തിനും സാക്ഷി, ദൃക്സാക്ഷി എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഏറെ നാളായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫർ.
sidhu panakkal facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...