ആൽവിൻ ആന്റണിയുമായുള്ള കേസിനെപ്പറ്റി റോഷൻ ആൻഡ്രൂസിന് പറയാനുള്ളത് !
Published on

രണ്ടു ദിവസമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വാർത്തയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമ്മാതാവ് ആൽവിൻ ആന്റണിയും തമ്മിലുണ്ടായ പ്രശ്നം. റോഷൻ ആൻഡ്രൂസ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചു എന്ന് പറഞ്ഞു പോലീസ് കേസെടുക്കുകയും ചെയ്തു. അതുപോലെ, തനിക്കെതിരെയാണ് ആക്രമണം ഉണ്ടായതു എന്ന റോഷൻ ആൻഡ്രൂസിന്റെ പരാതിയിൽ ആൽവിൻ ആന്റണിക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇപ്പോൾ ഈ കേസിന്റെ പിന്നിലുള്ള സത്യാവസ്ഥ റോഷൻ ആൻഡ്രൂസ് ഓൺലൂകേർസ് മീഡിയയോട് വെളിപ്പെടുത്തുന്നു.
നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ തന്റെ കൂടെ മുംബൈ പോലീസ്, ഹൌ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നും ആൽവിൻ ആന്റണി തന്നെയാണ് മകനെ തനിക്കൊപ്പം നിർത്തിയത് എന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. ആദ്യത്തെ സിനിമയിൽ അയാൾ നന്നായി ജോലി ചെയ്തു എങ്കിലും രണ്ടാമത്തെ സിനിമയിൽ എത്തിയപ്പോൾ ഒന്നും കൃത്യമായി ചെയ്യുന്നില്ല എന്ന് തോന്നി. അപ്പോൾ അയാളെ അടുത്ത് വിളിച്ചു സംസാരിച്ചപ്പോൾ കഞ്ചാവ് പോലെ എന്തോ ഒരു ഡ്രഗിന്റെ മണം വരികയും മേലാൽ സെറ്റിൽ വരുമ്പോൾ എങ്കിലും ഇത്തരം ശീലങ്ങൾ ഒഴിവാക്കണം എന്ന് റോഷൻ അയാളോട് പറയുകയും ചെയ്തു. ആ സിനിമ പൂർത്തിയാവുന്നതിന് മുൻപേ തന്നെ റോഷൻ ആൻഡ്രൂസ് അയാളെ പറഞ്ഞു വിടുകയും ചെയ്തു. മകനെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ ആൽവിൻ ആന്റണിയെ വിളിച്ചു അറിയിക്കുകയും ചെയ്തു റോഷൻ. അതിനിടയിൽ തന്നെ ഒരിക്കൽ ഹൌ ഓൾഡ് ആർ യു ചിത്രത്തിന്റെ സെറ്റിൽ വെച്ച് ദിലീപ് മഞ്ജുവിനെ കുറിച്ച് ചോദിച്ച കാര്യം ഇവൻ പറയുകയും അത് പിന്നീട് മഞ്ജു വഴി ദിലീപ് അറിഞ്ഞു കുറച്ചു വിഷയം ഉണ്ടാവുകയും ചെയ്തു. ഇത് രണ്ടും കൂടി മനസ്സിൽ ഇട്ടു കൊണ്ട് ഇയാൾ റോഷൻ ആൻഡ്രൂസിനെ കുറിച്ച് പല സ്ഥലങ്ങളിലും വളരെ മോശമായി സംസാരിക്കാൻ തുടങ്ങി. ഈ അടുത്തിടെയും പല സ്ഥലങ്ങളിൽ വെച്ച് ഇയാൾ റോഷൻ ആൻഡ്രൂസിനെ കുറിച്ച് മോശമായി സംസാരിക്കുകയും അത് റോഷൻ അറിയുകയും ചെയ്തു. ഈ വിവരം റോഷൻ ആൽവിൻ ആന്റണിയെ വിളിച്ചു പറഞ്ഞപ്പോൾ വേണമെങ്കിൽ മകനെ റോഷന്റെ വീട്ടിൽ കൊണ്ട് വന്നു മാപ്പു പറയിക്കാം എന്നായി ആൽവിൻ. അത് വേണ്ട, താൻ ആൽവിന്റെ വീട്ടിലേക്കു വരാം എന്ന് റോഷൻ പറഞ്ഞു. അങ്ങനെ ആൽവിൻ ആന്റണിയും ഭാര്യയും ഇരിക്കെ റോഷൻ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ ഇയാൾ കയറി വരികയും റോഷൻ ആൻഡ്രൂസിനോടും കൂടെ വന്ന സുഹൃത്ത് നവാസിനോടും ബഹളം ഉണ്ടാക്കുകയും ചെയ്തു. നവാസും ഇയാളും തമ്മിൽ ഒരു ചെറിയ കയ്യാങ്കളി നടക്കുകയും അതിനു ശേഷം അവർ അവിടെ നിന്ന് പോവുകയും ചെയ്തു. പക്ഷെ അടുത്ത ദിവസമാണ് ഈ സംഭവം ഒക്കെ വളച്ചൊടിച്ചു തനിക്കും സുഹൃത്തിനുമെതിരെ കേസ് ഫയൽ ചെയ്ത വിവരം റോഷൻ ആൻഡ്രൂസ് അറിയുന്നത്. ഇതാണ് സംഭവിച്ചത് എന്നും, ആ പയ്യന്റെ നല്ലതിന് വേണ്ടിയാണു അവന്റെ വീട്ടിൽ പോയി സംസാരിച്ചത് എന്നും ആൽവിൻ ആന്റണിയെ വർഷങ്ങളായി അറിയാവുന്ന ആളുമാണ് താൻ എന്നും റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തുന്നു.
കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി മർദിച്ചെന്നാണ് റോഷൻ ആൻഡ്രൂസിനെതിരെയുള്ള പരാതി. റോഷൻ ആൻഡ്രൂസിന്റെ സംവിധാന സഹായി ആയിരുന്നു തന്റെ മകൻ ആൽവിൻ ജോൺ ആന്റണിയെന്നാണ് ആൽവിൻ ആന്റണിയുടെ പറയുന്നത്. സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്രൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആൽവിൻ ആന്റണി പറഞ്ഞത്.
roshan andrews talk about the case filed alvin antony
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...