Connect with us

മോഹൻലാലിനെയും മമ്മൂട്ടിയെയും അധിക്ഷേപിച്ചെന്നാരോപിച്ച് ടോവിനോയ്ക്കെതിരെ സൈബർ ആക്രമണം !

Malayalam Breaking News

മോഹൻലാലിനെയും മമ്മൂട്ടിയെയും അധിക്ഷേപിച്ചെന്നാരോപിച്ച് ടോവിനോയ്ക്കെതിരെ സൈബർ ആക്രമണം !

മോഹൻലാലിനെയും മമ്മൂട്ടിയെയും അധിക്ഷേപിച്ചെന്നാരോപിച്ച് ടോവിനോയ്ക്കെതിരെ സൈബർ ആക്രമണം !

താരങ്ങളുടെ ആരാധകർ സൈബർ ലോകത്ത് കാണിച്ചുകൂട്ടുന്നത് എപ്പോഴും വിവാദങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. ഒരുപാട് താരങ്ങൾ ഇത്തരം വിവാദങ്ങളിൽ പെട്ടുപോകാറുമുണ്ട്. ഒരുപാട് തവണ സൈബർ ആക്രമണത്തിന് ഇരയായിട്ടുള്ള നടനാണ് ടോവിനോ.ഇപ്പോൾ അടുത്തടെയും ടോവിനോയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരിക്കുകയാണ്.

2012 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. അതില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചെഴുതിയ പരാമര്‍ശങ്ങളാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അധിക്ഷേപിച്ചുവെന്നാരോപിച്ച് നടന്‍ ടൊവിനോ തോമസിന് നേരെ സൈബര്‍ ആക്രമണം. ടൊവിനോയുടെ പേരിലുള്ള വേരിഫൈ ചെയ്യാത്ത ഒരു പേജില്‍ നിന്നുള്ള ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ആക്രമണം. എന്നാല്‍ അത് ടൊവിനോ കുറിച്ച പോസ്റ്റ് ആണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

2012 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. അതില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചെഴുതിയ പരാമര്‍ശങ്ങളാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, സത്യാവസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് ടൊവിനോയെ ഒരു കൂട്ടം ആളുകള്‍ ചീത്ത വിളിക്കുന്നത്. 

ടൊവിനോയടുടെ പേരില്‍ കഴിഞ്ഞ ദിവസം മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റും പ്രചരിച്ചിരുന്നു. 2011 ജൂണ്‍ 28-ന് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു എന്ന് പറയപ്പെടുന്ന കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. 

‘ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’ 

ഈ കുറിപ്പിന് മികച്ച പിന്തുണ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കോബ്രയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായത്. 

cyber attack to tovino thomas

More in Malayalam Breaking News

Trending

Recent

To Top