
Malayalam Breaking News
മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി ബിഗ് സര്‍പ്രൈസ് ഒരുക്കി മധുരരാജ !
മമ്മൂട്ടി ആരാധകര്‍ക്ക് വേണ്ടി ബിഗ് സര്‍പ്രൈസ് ഒരുക്കി മധുരരാജ !
Published on

ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത മമ്മൂട്ടി ചിത്രമാണ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന മധുരരാജ. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന മധുരരാജയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
റിലീസിന് മുന്നോടിയായി മധുരരാജയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഒരു ടീസറോ ട്രെയിലറോ വരുന്നതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒടുവില്‍ ഫാന്സിന്റെആഗ്രഹം നടക്കട്ടെ എന്ന തീരുമാനത്തിലാണ് സംവിധായകന്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് മമ്മൂട്ടി ഫാന്‍സിന് ആഘോഷിക്കാനുള്ള വക ഉടന്‍ തന്നെ എത്തുമെന്ന് വൈശാഖ് പറഞ്ഞിരിക്കുന്നത്.
പ്രിയപ്പെട്ട മമ്മൂക്ക ഫാന്‍സ്. മധുരരാജ ടീസര്‍ ഈ വരുന്ന മാര്‍ച്ച് 20 ന് പുറത്ത് വരികയാണ്. ഈ ടീസര്‍ മമ്മൂക്ക ആരാധകര്‍ക്ക് വേണ്ടി പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണ്. എല്ലാവരും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യണം. ഒരു ആരാധകന് എന്നുമാണ് വൈശാഖ് പറഞ്ഞിരിക്കുന്നത്.
വൈശാഖിന്റെ പോസ്റ്റ് ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. അതിവേഗം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി. സംവിധായകന്റെ വാക്കുകള്‍ പ്രകാരം ടീസര്‍ ആരാധകരെ ത്രസിപ്പിക്കുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
116 ദിവസം നീണ്ടു നിന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് റിലീസിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമയാണെന്നത് മാത്രമല്ല മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രമായ മധുരരാജയെ കുറിച്ച് വമ്പൻ പ്രതീക്ഷകളാണുള്ളത്. ഇത്തവണത്തെ വിഷു ലക്ഷ്യം വെച്ചെത്തുന്ന മധുരരാജ ഏപ്രില്‍ പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങും ഏറെ ത്രില്ലടിപ്പിക്കുന്ന കിടിലന്‍ ക്ലൈമാക്സ് സീനുമെല്ലാം ഉള്‍പ്പെടുത്തി പക്ക മാസ് എന്റര്‍ടെയിനറായിട്ടാണ് മധുരരാജ ഒരുക്കിയിരിക്കുന്നത്. ഈ വിഷുവിന് തിയ്യറ്ററുകള്‍ അടക്കി വാഴുന്നത് കാണാനും മധുരരാജയുടെ മാസും രാജയുടെ രണ്ടാം വരവിനും വേണ്ടി സിനിമാലോകം കാത്തിരിക്കുകയാണ്. ആക്ഷന്‍ പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത് പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന സിനിമയാണെന്ന പ്രത്യേകതയും മധുരരാജയ്ക്കുണ്ട്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാറനില്‍ നെല്‍സണ്‍ ഐപ്പാണ് നിര്‍മാണം. ആക്ഷനും കോമഡിയും സസ്പെന്‍സും അടക്കം പൊളിപ്പന്‍ എന്റര്‍ടെയിനര്‍ മൂവിയായിരിക്കും മധുരരാജ. ഉദയ്കൃഷ്ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മോഷന്‍ പോസ്റ്ററുകളും ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. ഏപ്രില്‍ 12 ന് മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസിനെത്തുമെന്നാണ് സൂചന.
maduraraja movie surprise
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...