Connect with us

ഹോളിഡേയ്‌സ് സംഭവബഹുലമാക്കാൻ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വർണങ്ങൾ വാരിവിതറി സച്ചിൻ പ്രദർശനത്തിനൊരുങ്ങുന്നു!

Malayalam Breaking News

ഹോളിഡേയ്‌സ് സംഭവബഹുലമാക്കാൻ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വർണങ്ങൾ വാരിവിതറി സച്ചിൻ പ്രദർശനത്തിനൊരുങ്ങുന്നു!

ഹോളിഡേയ്‌സ് സംഭവബഹുലമാക്കാൻ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വർണങ്ങൾ വാരിവിതറി സച്ചിൻ പ്രദർശനത്തിനൊരുങ്ങുന്നു!

നിറങ്ങളിൽ കുളിച്ച നടന്മാരുടെ മുഖങ്ങളായിട്ടാണ് ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് ചിത്രം സച്ചിന്റെ സെക്കന്റ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. സച്ചിന്റെ ഒഫീഷ്യൽ സെക്കന്റ് പോസ്റ്റർ നടനും സംവിധായകനുമായ രമേശ് പിഷാരടിയുടെ ഫേസ്ബുക് പേജ് വഴിയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രം പ്രദര്ശനത്തിനൊരുങ്ങുകയാണ്‌. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സച്ചിൻ.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

sachin movie socond official poster released

More in Malayalam Breaking News

Trending