
Malayalam Breaking News
തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടി നായകനായത് എങ്ങനെ ? സംവിധായകൻ തന്നെ പറയുന്നു !
തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടി നായകനായത് എങ്ങനെ ? സംവിധായകൻ തന്നെ പറയുന്നു !
Published on

ശബ്ദം, സൗന്ദര്യം ,ഗാംഭീര്യം , അഭിനയം ഇവയെല്ലാം ഒരുപോലെ സമന്വയിക്കുന്ന ഒരു നടനേയുള്ളു മലയാളത്തിൽ. അത് മലയാളികളുടെ സ്വന്തം മമ്മൂട്ടിയാണ്. ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തില്‍ വൈ എസ് രാജശേഖരറെഡ്ഡി എന്ന കോണ്‍ഗ്രസ് നേതാവായി മമ്മൂട്ടിയെ തന്നെ സംവിധായകന് മഹി രാഘവ് എന്തുകൊണ്ടായിരിക്കും തെരഞ്ഞെടുത്തത്? മറ്റ് തെലുങ്ക് സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഈ റോള്‍ മമ്മൂട്ടിയെ തേടിയെത്താന്‍ ഒരു വ്യക്തമായ കാരണമുണ്ട്. സംവിധായകൻ മഹി രാഘവ് തന്നെ വെളിപ്പെടുത്തികയാണ് അത്.
മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന ചിത്രത്തിലെ ഒരു സീന്‍ ആണ് ‘യാത്ര’ എന്ന ചിത്രത്തിലേക്ക് മമ്മൂട്ടിയെ തീരുമാനിക്കാന്‍ കാരണം.മമ്മൂട്ടി അവതരിപ്പിച്ച ദേവരാജന്‍ എന്ന കഥാപാത്രത്തെയും രജനികാന്ത് അവതരിപ്പിച്ച സൂര്യ എന്ന കഥാപാത്രത്തെയും ജില്ലാ കളക്ടര്‍ ആയ അരവിന്ദ് സ്വാമി ഓഫീസിലേക്ക് വിളിച്ചുവരുത്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തണമെന്ന് ഉപദേശിക്കുന്ന രംഗമാണ് അത്. മിനിറ്റുകള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ മമ്മൂട്ടി ‘മുടിയാത്’ എന്ന് പറയുന്നു. ആ ഒരൊറ്റ ഡയലോഗിന്റെ ശക്തിയില്‍ ആ സീന്‍ മുഴുവന്‍ മമ്മൂട്ടി എന്ന താരം തന്റേതാക്കി മാറ്റിയെന്നാണ് മഹി രാഘവ് പറയുന്നത്.
ആ ഒറ്റ ഡയലോഗിന്റെ കരുത്തും സൗന്ദര്യവും ആ സീനിലെ മമ്മൂട്ടിയുടെ പ്രകടനവുമാണ് യാത്രയിലെ വൈ എസ് ആര് ആയി മമ്മൂട്ടിയെ മനസില്‍ കാണാന്‍ കാരണമായതെന്നും സംവിധായകന് പറയുന്നു.
why mammootty selected as hero in telungu filim yathra
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...