Connect with us

അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുമോ? കാവ്യ മാധവന്റെ ചോദ്യത്തിന് മറുപടി നൽകി ഇന്നസെന്റ് !

Malayalam Breaking News

അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുമോ? കാവ്യ മാധവന്റെ ചോദ്യത്തിന് മറുപടി നൽകി ഇന്നസെന്റ് !

അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുമോ? കാവ്യ മാധവന്റെ ചോദ്യത്തിന് മറുപടി നൽകി ഇന്നസെന്റ് !

അമ്മയില്‍ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവം പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. ഞാന്‍ പിരിഞ്ഞുപോകുകയാണ്. ഇനി മോഹന്‍ലാല്‍ ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയില്‍ നിന്നും ഒരു രൂപ എടുത്താല്‍ അവന് ക്യാന്‍സര്‍ എന്നുപറയുന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവര്‍ മനസ്സില്‍ പറഞ്ഞത്. എല്‍ഡിഎഫ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കവെയാണ് ഇന്നസന്റ് അനുഭവം പങ്കുവച്ചത്.

സംഘടനാപ്രവര്‍ത്തനം എന്നൊരു പാടവം തനിക്കുണ്ടെന്നും അതുകൊണ്ടാണ് ‘അമ്മ’ സംഘടനയുടെ തലപ്പത്ത് 18 വര്‍ഷം ഇരുന്നതെന്നും ഇന്നസന്റ് പറഞ്ഞു.

ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യാ മാധവന്‍ എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തില്‍ നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതാണെന്ന് അവര്‍ക്കെല്ലാം അറിയാമെന്ന് ചെറുചിരിയോടെ ഇന്നസന്റ് പറഞ്ഞു.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിനാല്‍ ഇക്കുറി ആശങ്കയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ അല്ലാത്തതിനാല്‍ ചിലര്‍ രണ്ടാംകുടിയിലെ മകനെപ്പോലെയാണു കണ്ടത്. പേരിനൊപ്പം ‘സഖാവ്’ കൂടി ചേര്‍ത്തു വിളിക്കുമ്ബോള്‍ കുളിരണിഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു. ഇപ്പോള്‍ വെറും ഇന്നസന്റല്ല, സഖാവ് ഇന്നസന്റ്. ഇന്നസെന്റ് പറഞ്ഞു.

innocent talk about his experience in amma committee

Continue Reading
You may also like...

More in Malayalam Breaking News

Trending