
Malayalam Breaking News
സച്ചിൻ -ചിരിപ്പടക്കത്തിന് തിരി കൊളുത്താൻ പൂച്ച ഷൈജുവായി ഹരീഷ് കണാരൻ
സച്ചിൻ -ചിരിപ്പടക്കത്തിന് തിരി കൊളുത്താൻ പൂച്ച ഷൈജുവായി ഹരീഷ് കണാരൻ
Published on

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ എത്തുന്ന സച്ചിന് എന്ന ചിത്രം ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാള സിനിമയിലെ ഹിറ്റ് യുവ കൂട്ടുകെട്ടാണ് ധ്യാന്‍ ശ്രീനിവാസന് ,അജു വര്‍ഗ്ഗീസ് കൈകോര്‍ക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഹരീഷ് കണാരനും എത്തുന്നു. ഈ കൂട്ടിലേക്ക് ചിരിപ്പടക്കവുമായി രമേശ് പിഷാരടിയും ഹരീഷ് കണാരനും ശരത്ത് അപ്പനിയുമെത്തുമ്ബോള് ആ സിനിമ വേറെ ലെവലാകുംഅത്തരമൊരു ചിത്രമാണ് സച്ചിന് . ഈ യുവനടന്മാരെ കോര്‍ത്തിണക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്ത സച്ചിന് റിലീസിന് തയ്യാറെടുക്കുകയാണ് .പൂച്ച ഷൈജു എന്ന ഹരീഷ് കണാരന്റെ ചരക്റ്റർ പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .
പ്രശസ്ത സംവിധായകനായ എസ് എല്‍ പുരം ജയസൂര്യ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നതെന്നതാണ് പ്രത്യേകത.അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജനാണ് നായികാ വേഷത്തില്‍ എത്തുന്നത്.
അഡ്വ. ജൂഡ് ആഗ്നെല്‍ സുധിര്‍, ജൂബി നൈനാന് എന്നിവര്‍ ചേര്‍ന്ന് ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീല്‍ ഡികുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.
സണ്ണി ലിയോണിയുടെ ആദ്യ മലയാള ചിത്രമായ രംഗീല സംവിധാനം ചെയ്യുന്നതും സന്തോഷ് നായര്‍ ആണെന്നതാണ് മറ്റൊരു പ്രത്യേകത. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മണി രത്നം ആയിരുന്നു ആദ്യ ചിത്രം.
hareesh kanaaran as poocha shaiju in his new film sachin
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...