
Malayalam Breaking News
കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും !
കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും !
Published on

കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിന് വേണ്ടി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകനായ മിഥുൻ ഉറപ്പു നല്‍കിയിട്ട് ഒരു വർഷം കഴിഞ്ഞു. അടുത്തിടെ നടന്ന സിപിസി ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ കോട്ടയം കുഞ്ഞച്ചനെ കുറിച്ച് ചോദിച്ച ആരാധകരോട് സിനിമ ഉണ്ടാകുമെന്ന് മിഥുന് ഉറപ്പു നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ച് 14നാണ് ദുല്‍ഖര്‍ തന്റെ ഫെയ്സ്ബുക്കിലൂടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. പിന്നീട് ചിത്രത്തെ കുറിച്ച് വാര്‍ത്തകളൊന്നും തന്നെ പുറത്തു വന്നില്ലെന്നത് ആരാധകരെ വലിയ നിരാശയിലാഴ്ത്തി.
മമ്മൂട്ടിയെ നായകനാക്കി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയായിരുന്നു കോട്ടയം കുഞ്ഞച്ചന്. 1990കളില്‍ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു, കോട്ടയം കുഞ്ഞച്ചനായുളള മമ്മൂട്ടിയുടെ പ്രകടനം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെന്നീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരുന്നത്.
director midhun manal talk about kottayam kunjachan 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...