Connect with us

കോട്ടയം കുഞ്ഞച്ചൻ വരുമോ എന്ന് നിങ്ങളിൽ പലർക്കും സംശയം കാണും ; പക്ഷെ കുഞ്ഞച്ചൻ വരും ! – ഉറപ്പ് നൽകി മിഥുൻ മാനുവൽ തോമസ്

Malayalam Breaking News

കോട്ടയം കുഞ്ഞച്ചൻ വരുമോ എന്ന് നിങ്ങളിൽ പലർക്കും സംശയം കാണും ; പക്ഷെ കുഞ്ഞച്ചൻ വരും ! – ഉറപ്പ് നൽകി മിഥുൻ മാനുവൽ തോമസ്

കോട്ടയം കുഞ്ഞച്ചൻ വരുമോ എന്ന് നിങ്ങളിൽ പലർക്കും സംശയം കാണും ; പക്ഷെ കുഞ്ഞച്ചൻ വരും ! – ഉറപ്പ് നൽകി മിഥുൻ മാനുവൽ തോമസ്

ആട് ചിത്രങ്ങളിലൂടെ ഹിറ്റായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ് . ആട് ഒന്നാം ഭാഗം അത്ര ഹിറ്റായില്ലെങ്കിലും ആട് 2 ബ്ലോക്ക്ബസ്റ്റർ ആയിരുന്നു . ചിത്രത്തിന്റെ നൂറാം ദിനാഘോഷങ്ങളിലാണ് മിഥുൻ തന്റെ അടുത്ത ചിത്രം വിജയ് ബാബുവുമായി ചേർന്ന് പ്രഖ്യാപിച്ചത് .

ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ആട് 2 വന്‍വിജയമാണ് നേടിയത്. ഈ ചിത്രത്തിന്റെ നൂറാം ദിന വിജയാഘോഷ വേളയില്‍ മറ്റൊരു വന്‍പ്രഖ്യാപനം കൂടി മിഥുന്‍ മാനുവല്‍ തോമസ് നടത്തിയിരുന്നു.

മമ്മൂട്ടി നായകനായെത്തിയ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം മമ്മൂട്ടിയെ തന്നെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും അന്ന് പുറത്ത് വിട്ടിരുന്നു.

എന്നാൽ പിനീട് ചിത്രത്തെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പ്രഖ്യാപനം കഴിഞ്ഞ ശേഷം അടുത്ത ചിത്രമായ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന കാളിദാസ് ചിത്രത്തിലേക്കാണ് മിഥുൻ കടന്നത്.
അതിനെ തുടര്‍ന്ന് കോട്ടയം കുഞ്ഞച്ചന്‍ ഉപേക്ഷിക്കപ്പെട്ടുവോ എന്ന് സോഷ്യല്‍ മീഡിയയില്‍ സംശയങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്ന് മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കി. സിപിസി അവാര്‍ഡ് വിതരണ ചടങ്ങിലാണ് കോട്ടയം കുഞ്ഞച്ചന്‍ വരിക തന്നെ ചെയ്യും എന്ന് മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞത്.കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്നും തിരക്കഥാ രചന പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നുമായിരുന്നു മിഥുന്റെ പ്രതികരണം. ആട് 3, ടര്‍ബോ പീറ്റര്‍ എന്ന ചിത്രങ്ങളും മിഥുന്‍ പ്രഖ്യാപിച്ചിരുന്നു.

midhun manuel thomas about kottayam kunjachan

More in Malayalam Breaking News

Trending

Recent

To Top