
Malayalam Breaking News
“ലൂസിഫർ എല്ലാ നിലയിലും ഒരു ലാലേട്ടൻ ചിത്രമാണ് ” – ഇന്ദ്രജിത്ത്
“ലൂസിഫർ എല്ലാ നിലയിലും ഒരു ലാലേട്ടൻ ചിത്രമാണ് ” – ഇന്ദ്രജിത്ത്
Published on

By
മോഹൻലാൽ നായകനായി അഭിനയിക്കുന്ന പ്രിത്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ലൂസിഫർ റിലീസിന് തയ്യാറെടുക്കുകയാണ്. വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. മഞ്ജു വാര്യർക്ക് പുറമെ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍, സച്ചിന് പടേക്കര്‍, സായ് കുമാര്‍, ജോണ്‍ വിജയ്, കലാഭവന്‍ ഷാജോന്‍, ബൈജു, ബാബുരാജ്, പൗളി വല്സന് ഇങ്ങനെ വമ്പന്‍ താരനിരയാണെത്തുന്നത്.
അനിയന് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളതെങ്കിലും ചിത്രത്തില്‍ വലിയ കഥാപാത്രമല്ല താന്‍ അവതരിപ്പിക്കുന്നത് നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് പറയുന്നു. ‘കൊച്ചി ടൈംസി’ന് നല്കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രജിത്തിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം.അനിയന് ആദ്യമായി സിനിമ സംവിധാനം ചെയ്യുമ്പോള്‍ ചേട്ടനോട് അതില്‍ ഭാഗമാകാന്‍ പറഞ്ഞാല്‍ ചേട്ടന് സമ്മതിക്കണ്ടേ ?
ചിത്രത്തില്‍ വലിയ കഥാപാത്രമൊന്നുമല്ല ഞാന്‍ ചെയ്യുന്നത്. പക്ഷേ അത് പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. ലൂസിഫര്‍ എല്ലാ അര്‍ഥത്തിലും ഒരു ലാലേട്ടന് ചിത്രമായിരിക്കും. എല്ലാവര്ക്കും ചിത്രം ഇഷ്ടപ്പെടും. അദ്ദേഹത്തെ അഭിനേതാവെന്ന നിലയില്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കും, ഒപ്പം വാണിജ്യ സിനിമയുടെ ചേരുവകളും ചിത്രത്തിലുണ്ട്.
ആഷിക് അബുവിന്റെ ‘വൈറസി’ല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രജിത്ത് ഗൗതം മേനോന് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരം നായകനായ തമിഴ് ചിത്രം ‘നരഗസൂരന്’ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. അന്യഭാഷകളില്‍ മലയാള സിനിമയക്കും താരങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും ഇന്ദ്രജിത്ത് പറഞ്ഞു.
indrajith about lucifer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...