
Malayalam Breaking News
ബിജുവും ആസിഫും രക്ഷപെട്ടു ; ഇത് ഹിറ്റായില്ലേൽ എന്റെ കാര്യം പോക്കാ – ബൈജു
ബിജുവും ആസിഫും രക്ഷപെട്ടു ; ഇത് ഹിറ്റായില്ലേൽ എന്റെ കാര്യം പോക്കാ – ബൈജു
Published on

By
മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഹാസ്യനടനായുമൊക്കെ എത്തിയ ആളാണ് ബൈജു . ഒരു സമയത്ത് ബൈജു മലയാള സിനിമയുടെ അവിഭാജ്യ ഘടകം തന്നെയായിരുന്നു. 90 കളിൽ ബൈജു നായക വേഷം ചെയ്തിരുന്നെങ്കിൽ ഇന്ന് സഹനടന്റെ വേഷങ്ങളിലാണ് തിളങ്ങുന്നത്. പല കഥാപാത്രങ്ങളും പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു.
എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ബൈജു മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷനായിരുന്നു . ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നത് മുരളി ഗോപി- അരുണ്‍ കുമാര്‍ ടീമിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെയാണ് . വികടകുമാരന്, പുത്തന്‍പണം, ഡ്രാമ തുടങ്ങിയ ചിത്രങ്ങള്‍ പഴയ ആ ഇമേജിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ നാദിര്‍ഷയുടെ മേരാ നാം ഷാജിയിൽ മൂന്നു ഷാജിമാരിൽ ഒരു ഷാജി ആയാണ് ബൈജു എത്തുന്നത്.. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവനന്തപുരത്തുള്ള െ്രെഡവര്‍ ജന്റില്മാന് ഷാജി. ഇവരുടെ ചിരിക്കാഴ്ചകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിനെ കുറിച്ചുളള പ്രതീക്ഷകള്‍ ബൈജു തുറന്നു പറയുകയും ചെയ്തു. ‘ഈ പടത്തിലെ സൂപ്പർതാരം സംവിധായകന് നാദിര്‍ഷയാണെന്നും ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണെന്നും ബൈജു പറയുന്നു. കാരണം ബിജു മേനോനും ആസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റായില്ലേല്‍ എന്റെ കാര്യം പോക്കാ’- ബൈജു പറയുന്നു.
ഇനി ബൈജുവിന്റേതായി പുറത്തിറങ്ങാനുള്ളത് ലൂസിഫർ ആണ്.രാഷ്ട്രീയക്കാരനായ മുരുകൻ എന്ന കഥാപാത്രമായാണ് ബൈജു ലൂസിഫറിൽ എത്തുന്നത് . 37 വര്‍ഷം പൂർത്തിയാക്കുകയാണ് ബൈജു മലയാള സിനിമയിൽ എത്തിയിട്ട്. ഇനിയും നല്ല നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ബൈജു.
baiju about mera naam shaji
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...