
Malayalam Breaking News
മഞ്ഞു മൂടിയ ഹിമാചൽ താഴ്വരകളിൽ പ്രണയിച്ച് മുന്തിരി മൊഞ്ചൻ ! – ഗാന ചിത്രീകരണം പുരോഗമിക്കുന്നു ..
മഞ്ഞു മൂടിയ ഹിമാചൽ താഴ്വരകളിൽ പ്രണയിച്ച് മുന്തിരി മൊഞ്ചൻ ! – ഗാന ചിത്രീകരണം പുരോഗമിക്കുന്നു ..
Published on

By
യുവതാരങ്ങളായ മനേഷ് കൃഷ്ണന്, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന് വിജിത് നമ്പ്യാർ ഒരുക്കുന്ന മുന്തിരി മൊഞ്ചൻ , ഒരു തവള പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ ഗാന ചിത്രീകരണം ഹിമാചൽ പ്രദേശിൽ പുരോഗമിക്കുന്നു.
ഗോപികയും മനേഷും ചേർന്നുള്ള ഗാനരംഗമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഹിമാചലിൽ ജൻജഹ്ലി താഴ്വരയിൽ സീറോ ഡിഗ്രി തണുപ്പിലാണ് ഗാനരംഗം ചിത്രീകരിച്ചത് .
ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം.
ഈ സിനിമ തികച്ചും ലളിതവും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകന് വിജിത്ത് നമ്പ്യാര്‍ വ്യക്തമാക്കി. വളരെ ലളിതമായിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകര്‍ക്ക് വളരെ വേഗം ഈ ചിത്രം ഉള്‍ക്കൊളളാനാകും. അവരെ രസിപ്പിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചനെന്നും സംവിധായകന് ചൂണ്ടിക്കാട്ടി.
ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജന്‍ കൂടിയായ സംവിധായന് വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ മനേഷ് കൃഷ്ണന് നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചന്. ഗോപിക അനിലിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികാ തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
munthiri monchan song shooting in himachal pradesh
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...