‘മക്കള്ശെല്വി’യായി വരലക്ഷ്മി’

വിക്രംവേദ, കസബ, മാസ്റ്റര്‍പീസ്, കാറ്റ്് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് വരലക്ഷ്മി ശരത്കുമാര്. നടന് ശരത്കുമാറിന്റെ മകളെന്ന ലേബലില്‍ ‘പോടാ പോടീ’ എന്ന സിനിമയിലൂടെ ചിലമ്പരശന്‍ നായികയായാണ് പ്രവേശം. എന്നാല്‍, 2016 ല്‍ ഇറങ്ങിയ മൂന്നു ചിത്രങ്ങളിലൂടെ തന്റെ പേര് വിളിച്ചറിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്്.
താരൈ തപ്പട്ടൈ, കസബ, വിക്രം വേദ, നിബുണന്‍ എന്നിവയിലെ അഭിനയത്തിന് നിരൂപകശ്രദ്ധപോലും നേടിക്കൊടുത്തു. മികച്ച സഹഹനടിക്കും ക്യാരക്ടര്‍ റോളിനുമുള്ള ഫിലിംഫെയര്‍, സൈമ അവാര്‍ഡുകളും തേടിയെത്തി. കഴിഞ്ഞവര്‍ഷം ഇറങ്ങിയ മൂന്നു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി. മാരി 2, സണ്ടക്കോഴി 2, സര്‍ക്കാര്‍ എന്നിവയിലെ വരലക്ഷ്മിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു.
ഇപ്പോഴിതാ തമിഴ് സിനിമയുടെ മക്കള്‍ ശെല്വിയാകാനാണ് ‘വരു’വിന്റെ പുറപ്പാട്. ചിത്രീകരണം തുടരുന്ന ഡാനിയില് ഒരു ലാബ്രഡോര്‍ നായയും ആദ്യവസാനം വരലക്ഷ്മിക്കൊപ്പമുണ്ട്. നായികാപ്രാധാന്യമുള്ള ചിത്രം സംവിധാനംചെയ്യുന്നത് സന്താനമൂര്ത്തിയാണ്. പൊലീസ് ഇന്‍സ്പെക്ടറാണ് വരലക്ഷ്മി. പൊലീസ്നായയും ഇന്‍സ്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ് കഥ.
ചിത്രീകരണവേളയില്‍ നാട്ടുകാരായ നിരവധി സ്ത്രീകള്‍ വരലക്ഷ്മിയെ കാണാനും സംസാരിക്കാനുമെത്തി. എല്ലാവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തിയ ‘വരുവിനെ’ നാട്ടുകാര്തന്നെയാണ സ്നേഹത്തോടെ മക്കള്ശെല്വി എന്നു വിളിച്ചത് . ഇതോടെ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലടക്കം അങ്ങനെ പ്രയോഗിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു.
രാജപാര്‍വൈ എന്ന അടുത്ത ചിത്രത്തിനായി കത്തിപയറ്റ് പരിശീലിക്കുകയാണ് മക്കള്‍ ശെല്‍വി. വെല്‍വെറ്റ് നഗരം, കന്നിത്തീവ്ക, കന്നിരാസി തുടങ്ങിയവയാണ് വരാനുള്ള വരലക്ഷ്മി ചിത്രങ്ങള്‍.
Now Varalekshmi Sharathkumar is Makkalselvi..
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക