
Malayalam Breaking News
ഏക ദിനത്തിൽ സച്ചിനേക്കാൾ മികച്ചവനാണ് കോഹ്ലി – മൈക്കൽ വോൺ
ഏക ദിനത്തിൽ സച്ചിനേക്കാൾ മികച്ചവനാണ് കോഹ്ലി – മൈക്കൽ വോൺ
Published on

By
സച്ചിനാണോ കൊഹ്ലി ആണോ മികച്ച താരം -ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ കുറെ കാലമായി ഉയർന്നു കൊണ്ടിരിക്കുന്ന ചർച്ചയാണ് ഇത് .എന്നാൽ ഇക്കാര്യത്തിൽ ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോണിന്റെ നിലപാട് ഇതാണ് .
തന്റെ ട്വീറ്റർ അക്കൗണ്ടിലൂടെ ആണ് വോൺ അദ്ദേഹത്തിന്റെ ഈ നിലപാട് വ്യക്തമാക്കിയത് .ഏകദിനത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരം വിരാട് കോലിയെന്നാണ് മൈക്കൽ വോണ്‍ പറയുന്നത്.കോലി ഏകദിനത്തില്‍ 41-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു വോണിന്റെ പ്രതികരണം. ഇതോടെ വോണ്‍ ഒരു ചോദ്യം നേരിട്ടു. സച്ചിന്, ബ്രാഡ്മാന്, ലാറ എന്നിവരേക്കാൾ മികച്ചതാണോ കോഹ്ലി എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം .ഇതിനും അതെ എന്ന് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി .ഏകദിന ക്രിക്കറ്റ് മതിലാണ് കോഹ്ലിയുടെ ഈ മികവ് എന്നും അദ്ദേഹം പറഞ്ഞു .
10816 റണ്‍സ് അക്കൗണ്ടിലെത്തിയ കോലി ദ്രാവിഡിനെ മറികടന്നു. ഇനി സച്ചിനും ഗാംഗുലിയുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്നിലുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ ദിനത്തിൽ 4000 റൺസ് പൂർത്തിയാകുന്ന പന്ത്രണ്ടാമത്തെ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി .ഈ നേട്ടത്തിൽ എത്തുന്ന നാലാമത്തെ താരമാണ് കോഹ്ലി.ഓസ്ട്രേലിയക്ക് എതിരെ ഉള്ള മൂന്നാമത് ഏക ദിനത്തിലാണ് കോഹ്ലി തന്റെ 41-ആമത്തെ സെഞ്ചുറി നേടിയത്
MICHAEL VAUGHAN ABOUTS KOHLI
.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...