ഒടിയൻ നിരാശപ്പെടുത്തിയവർക്ക് സന്തോഷിക്കാം ! മാസ്സ് ഗെറ്റപ്പിൽ മോഹൻലാൽ എത്തുന്നു , ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലൂടെ ! എത്തുന്നത് വമ്പൻ താരനിര !
Published on

By
വൻ പ്രതീക്ഷകൾ ഉയർത്തിയാണ് ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ തിയേറ്ററുകളിലേക്ക് എത്തിയത്. പീറ്റർ ഹെയ്നിൻ്റെ ആക്ഷനും മോഹൻലാലിന്റെ മാസ്സും വമ്പൻ താരങ്ങളുമൊക്കെ അണിനിരന്നപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് ഒന്നും സംഭവിച്ചത് മറ്റൊന്നുമാണ് .
ഒരു ചെറിയ പാവം കഥയാണ് ഒടിയന്റേത് എന്ന് മോഹന്‍ലാൽ ആദ്യം പറഞ്ഞെങ്കിലും ആരാധകർ അതൊന്നും ചെവികൊണ്ടില്ല. അവർ പ്രതീക്ഷിച്ചത് കിട്ടാഞ്ഞത് കൊണ്ട് തന്നെ ആദ്യ ദിനം മുതൽ തന്നെ ഡീഗ്രേഡിങ്ങും തുടങ്ങി.
എന്നാൽ ഒടിയനിൽ കാണാത്ത മാസ്സും ആക്ഷന്റെ വേറെ ലെവലുകളുമായി മോഹൻലാൽ എത്തുകയാണ്
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലൂടെ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
യുവ സംവിധായകൻ ആയതുകൊണ്ട് തന്നെ മോഹൻലാലിൻറെ ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ഇട്ടിമാണി എത്തുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ തൃശ്ശൂര്കാരനായാണ് മോഹൻലാൽ എത്തുന്നത് .
മോഹൻലാലിൻറെ ചെറുപ്പകാലമൊക്കെ സിംഗപൂരിലാണ് ഷൂട്ട് ചെയ്യുന്നത് . കനാലിനു ശേഷം ഹണി റോസ് മോഹൻലാലിൻറെ നായികയായി എത്തുകയാണ് .രാധിക ശരത്കുമാറും ചിത്രത്തിലുണ്ട്. ഹരീഷ് കണാരൻ , ധർമജൻ ബോള്ഗാട്ടിയൊക്കെ ചിത്രത്തിലുണ്ട്.
mohanlal’s mass entertainer ittimani made in china
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....