
Malayalam Breaking News
70 വയസുകാരൻ അച്ഛനും 67 വയസുകാരൻ മകനും ! മധുര രാജയിലെ പുതിയ ചിത്രം വൈറലാകുന്നു !
70 വയസുകാരൻ അച്ഛനും 67 വയസുകാരൻ മകനും ! മധുര രാജയിലെ പുതിയ ചിത്രം വൈറലാകുന്നു !
Published on

By
വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന ചിത്രമാണ് മധുര രാജ . എട്ടു വർഷത്തിന് ശേഷം പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന മധുരരാജ പക്ഷെ മമ്മൂട്ടിയുടെ വാൻ മാൻ ഷോ ആണ്. ഒന്നാം ഭാഗത്ത് മമ്മൂട്ടിയുടെ അന്യനായി എത്തിയ പൃഥ്വിരാജ് പക്ഷെ രണ്ടാം ഭാഗത്തിൽ ഇല്ല. അതുകൊണ്ട് തന്നെ പൂർണമായും മമ്മൂട്ടിയെ കേന്ദ്രികരിച്ചാണ് ചിത്രം.
വൈശാഖ് ഒരുക്കിയ പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുകളും, മോഷന്‍ പോസ്റ്ററും ഒക്കെ നേരത്തെ ട്രെന്‍ഡ് ആയിരുന്നു.ഇപ്പോള്‍ പുറത്തു വന്ന ഒരു പുതിയ സ്റ്റില്‍ ആണ് വൈറല്‍ ആകുന്നത്. നെടുമുടി വേണുവും മമ്മൂട്ടിയും ഒരുമിച്ച് നില്ക്കുന് ഒരു ചിത്രം. 70 വയസുള്ള അച്ഛനും 67 വയസുള്ള മകനും എന്ന തലക്കെട്ടോട് കൂടിയാണ് ഈ സ്റ്റില്‍ വൈറല്‍ ആകുന്നത്.
മമ്മൂട്ടി, നെടുമുടി വേണു എന്നിവര്‍ക്ക് പുറമേ സലീം കുമാര്‍, തമിഴ്താരം ജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ ഒരു ഐറ്റം ഡാൻസും അവതരിപ്പിക്കുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മധുര രാജ . പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുലിമുരുകന് വേണ്ടിയാണ് മൂവരും ഇതിന് മുമ്പ് ഒന്നിച്ചത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ വിതരണം യുകെ സ്റ്റുഡിയോസ് ആണ്.
കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടന്നത്. ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് ചിത്രമായിരിക്കും മധുരരാജയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 2019 വിഷു റിലീസായി തീരുമാനിച്ചിരിക്കുന്നകയാണ് ചിത്രം . തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മൂന്ന് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിഎഫ്എക്സ് വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആര് കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര് ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.
Nedumudi venu and mammootty viral photos
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...