കാലം മാറും, അവാര്‍ഡ് നിശകളും, എന്നാലും രഞ്ജിതിന് അന്നും ഇന്നും മമ്മൂട്ടി തന്നെ നമ്പര്‍ വണ്‍!
Published on

ഇന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. നടനവിസ്മയമായ ലാലേട്ടന്റെ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നിരവധി സെലിബ്രിറ്റി ആരാധകരും ഇദ്ദേഹത്തിനുണ്ട്.
അതേ ആരാധകവലയം തന്നെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുമുള്ളത്. നടിമാരില്‍ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധിക മഞ്ജു വാര്യര്‍ ആണെങ്കില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക അനു സിതാര ആണ്. പല സ്റ്റേജുകളിലും അവാര്‍ഡ് നിശകളിലും ഇരുനടിമാരും ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
വനിത, ഏഷ്യാനെറ്റ് തുടങ്ങിയ അവാര്‍ഡ് നിശകളില്‍ തമിഴ് താരങ്ങളും പങ്കെടുക്കാറുണ്ട്. പ്രത്യേക അതിഥിയായി വിജയ്, ധനുഷ്, സൂര്യ, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ താരങ്ങള്‍ കേരളത്തിലെത്താറുമുണ്ട്. അവാര്‍ഡ് വാങ്ങാനെത്തുന്ന താരങ്ങള്‍ എല്ലായ്പ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് ‘ആരാണ് ഇഷ്ട മലയാളി നടന്?’. മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കണം ഈ ചോദ്യമെന്നതും നിര്‍ബന്ധമാണ്. മമ്മൂട്ടി ആണ് സദസിലിരിക്കുന്നതെങ്കില് വന്ന നടീനടന്മാര് ‘അദ്ദേഹത്തെ വാനോളം പുകഴ്ത്തും.’ മോഹന്‍ലാല്‍ ആണെങ്കില്‍ ‘മോഹന്‍ലാല്‍ സാറിനെ റൊമ്പ പുടിക്കും. അദ്ദേഹമാണ് എന്റെ ഇഷ്ടനടന്’ എന്ന് പറയും. ഇത് വളരെ കാലങ്ങളായി അവാര്‍ഡ് നിശകളില്‍ കണ്ട് വരുന്ന ഒരു ശീലമാണ്.
എന്നാല്‍, അവിടെയാണ് സംവിധായകന് രഞ്ജിത് വ്യത്യസ്തനാകുന്നത്. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തെ ആസ്പദമാക്കി ഒരു ചാനല്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ രഞ്ജിത് പറഞ്ഞത് മമ്മൂട്ടി എന്നായിരുന്നു. ‘ഞാനോ മമ്മൂട്ടിയോ?’ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഒട്ടും ആലോചിക്കാതെ രഞ്ജിത് പറഞ്ഞു മമ്മൂട്ടി !.
കഴിഞ്ഞ ദിവസം, തമിഴ് നടന് ധനുഷ് ഒരു അവാര്‍ഡ് ചടങ്ങിനായി കേരളത്തിലെത്തിയപ്പോഴും ഇതേ ചോദ്യം അദ്ദേഹം അഭിമുഖീകരിച്ചു. മമ്മൂട്ടി ഓര് മോഹന്‍ലാല്‍ എന്ന ചോദ്യത്തിന് ‘മോഹന്‍ലാല്‍’ എന്നായിരുന്നു ധനുഷിന്റെ ഉത്തരം. സദസില്‍ മോഹന്‍ലാലിനെ സാക്ഷിനിര്‍ത്തി കൊണ്ടായിരുന്നു ധനുഷിന്റെ മറുപടി വന്നത്.രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടി നായകന്മാരായിട്ടുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി ആറ് സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ മമ്മൂട്ടിക്കൊപ്പം ഏഴ് സിനിമകള്‍ ചെയ്തു.
Renjith Like Mammootty..
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...