ഒടുവില്‍ ശ്രീകുമാര്‍ മേനോന്റെ സ്വപ്നം സഫലമായി , മോഹന്‍ലാലിനും ഒടിയനും അവാര്‍ഡ്….
Published on

അഭിനയ മികവിനുള്ള സെറവനിത ചലച്ചിത്ര പുരസ്കാരം ഇത്തവണ മോഹന്‍ലാലിന്. മികച്ച നടനുള്ള പുരസ്കാരം ഇന്നസന്റില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി.
ഒടിയനിലെ’ അഭിനയത്തിനാണു പുരസ്കാരം. ആമിയിലെയും ഒടിയനിലെയും അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. അര്ഹിച്ചയാള്ക്ക് തന്നെയാണ് ഇത്തവണത്തെ അവാര്‍ഡെന്നായിരുന്നു ജൂറി പറഞ്ഞത്.
‘ഈ.മ.യൗ’ ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്. ജോജു ജോസഫ് സ്പെഷല്‍ പെര്‍ഫോമന്‍സ് പുരസ്കാരം സ്വന്തമാക്കി. ജയറാമാണു മികച്ച കുടുബനായകന്‍. മികച്ച പുതുമുഖനായകനുള്ള പുരസ്കാരം കാളിദാസ് ജയറാം സ്വന്തമാക്കി. ധനുഷാണ് മികച്ച തമിഴ് നടന്.
അതേസമയം, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ജയസൂര്യ, സൌബിന്‍ സ്വഭാവനടനായി തെരഞ്ഞെടുത്ത ജോജു ജോര്‍ജ് എന്നിവരെയെല്ലാം ഒഴിവാക്കി മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയത് സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒടിയനില്‍ അവാര്‍ഡ് ലഭിക്കാനും മാത്രമുള്ളതൊന്നും മോഹന്‍ലാല്‍ ചെയ്തിട്ടില്ലെന്നാണ് മോഹന്‍ലാല്‍ ഫാന്‍സും പറയുന്നത്. സംവിധായകന് ശ്രീകുമാര്‍ മേനോന് പറഞ്ഞത് പോലെ ഓസ്കാര്‍ അവാര്‍ഡ് മിസ്സായെങ്കിലും വനിത അവാര്‍ഡ് ലാലേട്ടന് തന്നെ കിട്ടിയല്ലോ എന്നാണ് ട്രോളര്‍മാരും പറയുന്നത്.
Vanitha Award, best actor mohanlal..
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...