Connect with us

മാതൃകയായി സുഡാനി ടീം; അവാര്‍ഡ് തുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കും

Malayalam Breaking News

മാതൃകയായി സുഡാനി ടീം; അവാര്‍ഡ് തുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കും

മാതൃകയായി സുഡാനി ടീം; അവാര്‍ഡ് തുക അപകടത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട ഫുട്‌ബോള്‍ പ്രേമിക്ക് നല്‍കും

നിരവധി അവാർഡുകളും നിരൂപക പ്രശംസയും ലഭിച്ച ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനിയ ഫ്രം നൈജീരിയ സിനിമയായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ ലഭിച്ചത്. ലഭിച്ച പുരസ്‌കാര തുക ഇരുകാലുകളും നഷ്ടപ്പെട്ട ഹരീഷ് എന്ന യുവാവിന് നല്കാൻ സുഡാനി ടീം തീരുമാനിച്ചു. ഫുട്‌ബോള്‍ പ്രേമിയായ മധുര സ്വദേശി ഹരിഷ് ശിവകുമാര്‍ എന്ന ഇരുപതുകാരനാണ് പുരസ്‌കാര തുക സുഡാനി ടീം കൈമാറുക.

വ്യക്തിഗത പുരസ്‌കാരങ്ങളില്‍ നിന്നും ലഭിക്കുന്ന തുക ഹരിഷിന് കൃത്രിമക്കാലുകള്‍ക്കായി നല്‍കുമെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനും നിര്‍മ്മാതാവുമായ ഷൈജു ഖാലിദ് പറഞ്ഞു. ‘In his pursuit’ എന്ന ഷോര്‍ട്ട് ഫിലിം കണ്ടതാണ് തനിക്ക് ഈ പ്രവൃത്തി ചെയ്യുന്നതിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷം മുമ്പ് കേരളത്തില്‍ വെച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് ഹാരിഷിന് ഇരുകാലുകളും നഷ്ടപ്പെട്ടത്. ‘In his pursuit’ എന്ന ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനിലിന്റെ ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഹരിഷിന്റെ കഥ പുറംലോകമറിഞ്ഞത്. ഹരീഷിന് പുരസ്കാര തുക നല്‍കുന്ന കാര്യം ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനില്‍ സ്ഥിരീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട‍്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സക്കരിയ, മുഹസിൻ, സൗബിൻ തുടങ്ങിയ അഞ്ചുപേർ അവർക്കുലഭിച്ച അവാർഡ് തുക ഹരീഷിനു നൽകാൻ തീരുമാനിച്ചതായി നിർമ്മാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും അറിയിച്ചു.

നവാഗതനായ സക്കരിയ മുഹമ്മദ് ഒരുക്കിയ സുഡാനി ഫ്രം നൈജീരിയയ്ക്ക് അഞ്ച് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സൗബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് സംവിധായകന്‍ സക്കരിയ്ക്കാണ്. സുഡാനിയിലെ മജീദിന്റെ ഉമ്മയായി ഹൃദ്യമാര്‍ന്ന അഭിനയം കാഴ്ച വച്ച സാവിത്രി ശ്രീധരനും ഉമ്മയുടെ കൂട്ടുകാരിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാര്‍ക്കുമുള്ള പുരസ്കാരം നേടിയെടുത്തു. മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡ് സുഡാനിയുടെ തിരക്കഥയെഴുതിയ സക്കരിയക്കും മുഹ്സിന്‍ പെരാരിക്കുമാണ്. മികച്ച ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും സുഡാനിക്ക് ലഭിച്ചു.

മലപ്പുറത്തിന്റെ നന്മയെയും കാല്‍പ്പന്ത് ആവേശത്തെയും കുറിച്ച് പറഞ്ഞ സുഡാനി ഫ്രം നൈജീരിയയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നായകനായ സൗബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും വേറിട്ടുനിന്നു. ചിത്രം തിയേറ്ററുകളിലും വന്‍വിജയമായിരുന്നു.

sudani from naigeria award prize for physically challengedboy hareesh

More in Malayalam Breaking News

Trending

Recent

To Top