
Malayalam Breaking News
33 വർഷക്കാലത്തെ സിനിമ അനുഭവവുമായി ഹാസ്യസാമ്രാട്ടിന്റെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി
33 വർഷക്കാലത്തെ സിനിമ അനുഭവവുമായി ഹാസ്യസാമ്രാട്ടിന്റെ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി
Published on

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ഇന്ന് റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഴുനീള ഹാസ്യ ചിത്രമായ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി സ്ക്രീനിലെത്തുമ്പോൾ ഒരുപാട് കാലത്തേ സംവിധാന മോഹമാണ് ഹരിശ്രീ അശോകൻ ഈ സിനിമയിലൂടെ സാധ്യമാക്കുന്നത്. 33 വർഷക്കാലത്തെ സിനിമ അനുഭവ സമ്പത്താണ് ഹരിശ്രീ അശോകൻ ആദ്യ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയകൾ വിരൽത്തുമ്പിലെത്തുന്നതിനും മുൻപ് മലയാളികളുടെ നാവിൻതുമ്പിലൂടെ വൈറൽ ആയ കോമഡി ഡയലോഗ്സ് ആരുടേതാണ് എന്ന് ചോദിച്ചാൽ ഒരാളുടെ പേര് നമ്മുടെയെല്ലാവരുടെയും മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തും. ഹരിശ്രീ അശോകൻ.
നൂറിലധികം സിനിമകളിൽ നായകനായും ഹാസ്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായും മലയാളി മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ഹരിശ്രീ അശോകൻ. കന്നി സംവിധാന സംരംഭമായ
‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യുടെ ട്രെയ്ലറും പാട്ടുകളും കാണുന്ന ഏതൊരാൾക്കും 1986 മുതൽ ഇന്നലെ വരെയുള്ള 33 വർഷക്കാലത്തെ അനുഭവസമ്പത്തും പ്രവർത്തിപരിചയവും ഈ നടനിലെ സംവിധായകനെ രാകിമിനുക്കിയിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. തമാശകൾ പറഞ്ഞ് നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഹരിശ്രീ അശോകനിലെ സംവിധായകൻ ഒരു മുഴുനീള ഹാസ്യപ്രാധാന്യമുള്ള സിനിമയാണ് ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
ഒരു സിനിമ സംവിധാനം ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. ആ ജോലി ഭംഗിയായി ഹരിശ്രീ അശോകൻ പൂർത്തിയാക്കിയിട്ടുണ്ട് എന്ന് സുഹൃത്തും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്ന മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. പ്രിയദർശൻ,ലാൽ ,രഞ്ജിത്ത് തുടങ്ങിയ സംവിധായകരുടെ സപ്പോർട്ട് കൂടെ ഹരിശ്രീ അശോകനെ സിനിമ പൂർത്തിയാക്കാൻ സഹായിച്ചിട്ടുമുണ്ട്.
ഇന്നസെന്റ്, മനോജ് കെ ജയൻ, ടിനി ടോം, ഷാജോൺ, സലീം കുമാർ, ബിജുക്കുട്ടൻ,നന്ദു,ബൈജു എന്നിങ്ങനെ ഒരുപാട് താരങ്ങളെ ഈ സിനിമയിൽ ഹരിശീ അശോകൻ അണിനിരത്തുന്നുണ്ട്.സിനിമയിലെ നാല് ഗാനങ്ങൾ ഗോപിസുന്ദർ നാദിർഷാ അരുൺരാജ് എന്നിവർ ഒരുക്കിയിരിക്കുന്നു.
harisree ashokan the director of an international local story
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...