
Malayalam Breaking News
കോടതിസമക്ഷം ബാലൻ വക്കീലിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചത് -ബി ഉണ്ണികൃഷ്ണൻ
കോടതിസമക്ഷം ബാലൻ വക്കീലിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചത് -ബി ഉണ്ണികൃഷ്ണൻ
Published on

ദിലീപ് നായകനെത്തിയ ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചതെന്ന് സംവിധായകൻ പറഞ്ഞു. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ തുറന്നു പറച്ചിൽ.
അഞ്ചു ദിവസം കൊണ്ട് 10 കോടിയാണ് കോടതിസമക്ഷം ബാലൻ വാക്കേത് സ്വന്തമാക്കിയത്. സംസാര വൈകല്യമുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത്.’പാസഞ്ചര്‍’, ‘മൈ ബോസ്’, ‘2 കണ്ട്രീസ്’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മംമ്തയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കോടതിസമക്ഷം ബാലന് വക്കീല്‍’. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമന് രഘു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സൗബിനും സജി പാഴൂരും ദിലീഷ് നായരുമൊക്കെ ചേര്‍ന്നുള്ള ഒരു സിനിമയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആ സിനിമ സംഭവിക്കും എന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ബി ഉണ്ണികൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.
interview with bi unnikrishnan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...