
Malayalam Breaking News
സംസ്ഥാന പുരസ്കാര ജേതാവായ ബി കെ ഹരിനാരായണൻ ‘ഓട്ടം’ എന്ന ചിത്രത്തിനായി എഴുതിയ ഗാനം ..
സംസ്ഥാന പുരസ്കാര ജേതാവായ ബി കെ ഹരിനാരായണൻ ‘ഓട്ടം’ എന്ന ചിത്രത്തിനായി എഴുതിയ ഗാനം ..
Published on

By
പുതുമുഖങ്ങളെ അണിനിരത്തി തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണ് ഓട്ടം. പുതുമുഖ സംവിധായകനായ സാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ നന്ദു ആനന്ദും റോഷൻ ഉല്ലാസുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
നായികമാരും തിരക്കഥാകൃത്തും എഡിറ്ററുമൊക്കെ പുതുമുഖങ്ങൾ ആണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഓട്ടത്തിലെ ആദ്യ ഗാനം പുറത്തിറക്കിയത് പ്രസിദ്ധ ഗായകൻ പി ജയചന്ദ്രൻ ആണ്. ബി കെ ഹരിനാരായണൻ ആണ് ആരോമൽ പൂവാലി എന്ന് തുടങ്ങുന്ന വരികൾ രചിച്ചിരിക്കുന്നത്. ഭാവഗായകൻ പി ജയചദ്രൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ബി കെ ഹരിനാരായണന് സംസ്ഥാന പുരസ്കാരം കിട്ടിയ നിറവിൽ ഓട്ടം ചിത്രത്തിന് ഇത് ഇരട്ടി മധുരമാണ്. തീവണ്ടിയിലെയും ജോസഫിലെയും മികച്ച ഗാനങ്ങൾക്ക് ആണ് ഹരിനാരായണന് പുരസ്കാരം ലഭിച്ചത്.
ആരോമൽ പൂവാലി എന്ന് തുടങ്ങുന്ന ഓട്ടത്തിലെ ഗാനവും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് . അടുത്ത വർഷത്തെ സംസ്ഥാന പുരസ്കാരത്തിൽ ഓട്ടത്തിലൂടെയും ഹരിനാരായണൻ പുരസ്കാരത്തിന് അര്ഹനാകുമെന്നു പ്രതീക്ഷിക്കാം.
state award winner B K Harinarayanan’s song from ottam movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...