
Malayalam Breaking News
ഉദ്ഘാടനത്തിനു നാട മുറിക്കാൻ രജീഷ വിജയൻ വാങ്ങുന്ന തുക !
ഉദ്ഘാടനത്തിനു നാട മുറിക്കാൻ രജീഷ വിജയൻ വാങ്ങുന്ന തുക !
Published on

By
ഒരു വര്ഷം നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് രജീഷ വിജയൻ. താരം ഫീൽഡ് ഔട്ട് ആയി എന്ന് പറഞ്ഞവരുടെയെല്ലാം വായടപ്പിച്ച പ്രകടനവുമായാണ് ജ്യൂണിലൂടെ രജിഷ സിനിമയിൽ തിരികെ എത്തിയത്. തന്റെ ആഗ്രഹങ്ങളെ പട്ടയും മറ്റും മനസ് തുറക്കുകയാണ് രജിഷ .
ഷാരൂഖ് ഖാനെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും താൻ വലിയ ഷാരൂഖ് ഖാൻ ആരാധികയാണെന്നും നടി പറയുന്നു . ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെന്നും വലിയ ആഗ്രഹമാണ് ഒരു വട്ടമെങ്കിലും ഷാരൂഖ് ഖാനെ നേരിട്ട് കാണണമെന്നുള്ളതെന്നും രജിഷ വ്യക്തമാക്കി. ജൂണിൻ്റെ ഷൂട്ടിങ്ങിന് മുംബൈയിൽ പോയപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിന് മുന്നിൽ പോയി കുറെ നേരം നോക്കി നിന്നെന്നും അവിടെ നിന്ന് സെൽഫി എടുത്തെന്നും രജിഷ വെളിപ്പെടുത്തി.
കൂടാതെ ഉദ്ഘാടനച്ചടങ്ങുകൾക്ക് നാടമുറിക്കാനായി ഒന്നരലക്ഷമാണ് തൻ്റെ പ്രതിഫലത്തുകയെന്നും രജിഷ വിജയൻ വെളിപ്പെടുത്തി. നവാഗതനായ അഹമ്മദ് കബീര് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആറ് ഗെറ്റപ്പുകളിലാണ് രജിഷ വിജയൻ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി നടി നടത്തിയ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആദ്യ ചിത്രമായ ‘അനുരാഗ കരിക്കിൻ വെള്ള’ത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷ പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ജൂൺ.
Rajisha vijayan about her remuneration for inaugurations
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...