
Malayalam Breaking News
അനുഷ്കയ്ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വെച്ച് ബാഹുബലി ; പകരം പൽവാൽ ദേവൻ !
അനുഷ്കയ്ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വെച്ച് ബാഹുബലി ; പകരം പൽവാൽ ദേവൻ !
Published on

എല്ലാ ഭാഷക്കാരും ഒരുപോലിഷ്ടപ്പെടുന്ന ബാഹുബലി സമ്മാനിച്ച സൂപ്പർ ഹിറ്റ് ജോഡിയാണ് പ്രഭാസും അനുഷ്കയും. ഈ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ അടുത്ത് അത്തരമൊരു ഒന്നിക്കല് അവസരമുണ്ടായിട്ടും ആ ചിത്രം വേണ്ടെന്ന് വെച്ചിരിക്കുകയാണ് പ്രഭാസ്. അനുഷ്ക,മാധവന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സൈലന്‍സ് എന്ന ചിത്രത്തില്‍നിന്നാണ് പ്രഭാസ് പിന്മാറിയത്.
സിനിമയില്‍ ഒരു അതിഥി വേഷമായിരുന്നു സൂപ്പര്‍ താരത്തിന് ലഭിച്ചത്. എന്നാല്‍ സാഹോ എന്ന തന്റെ ചിത്രവുമായി തിരക്കിലായതിനാല്‍ ഈ ചിത്രത്തിന് ഡേറ്റ് കണ്ടെത്താന്‍ പ്രഭാസിനായില്ല. ഇതിനാലാണ് പ്രഭാസ് ചിത്രം വേണ്ടെന്ന് വെച്ചത്. പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക. സിനിമയുടെ സെറ്റില്‍ റാണ ജോയിന്‍ ചെയ്തു. ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംസാര ശേഷിയില്ലാത്ത യുവതിയായാണ് അനുഷ്ക എത്തുന്നത്. വിവിധ ഭാഷകളിലുള്ള താരങ്ങൾ ഒരുമിക്കുന്ന ചിത്രമാണിത്.
സഹോയാണ് പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ആക്ഷന്‍ സംവിധായകന് കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രാന്‍സ്ഫോര്‍മേഴ്സ്, റഷ് അവര്‍ തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ സംവിധായകനാണ് ഇദ്ദേഹം.
rana instead of prabhas in silence
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...