
Malayalam Breaking News
26 ദിവസങ്ങൾ 26 കാരക്ടർ പോസ്റ്ററുകൾ ! ലൂസിഫർ ഒരൊന്നൊന്നര വരവിനൊരുങ്ങി കഴിഞ്ഞു !
26 ദിവസങ്ങൾ 26 കാരക്ടർ പോസ്റ്ററുകൾ ! ലൂസിഫർ ഒരൊന്നൊന്നര വരവിനൊരുങ്ങി കഴിഞ്ഞു !
Published on

By
പ്രേക്ഷകർ കാത്തിരിക്കുന്ന ഗംഭീര ചിത്രമാണ് ലൂസിഫർ . പൃഥ്വിരാജ് സുകുമാരൻ ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ , വിവേക് ഒബ്റോയ് , ടൊവിനോ തോമസ് , സാനിയ അയ്യപ്പൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നു .
മാർച്ച് 28 നാണു ലൂസിഫർ തിയേറ്ററുകളിലേക്ക് എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രിത്വിരാജിന്റെ സംവിധാന മികവ് ഇതിനിടയിൽ അഭിനേതാക്കളെല്ലാം വാനോളം പുകഴ്ത്തിയിരുന്നു .
വളരെ തഴക്കം വന്ന സംവിധായകനായാണ് പൃഥ്വിരാജ് സെറ്റിൽ ഉണ്ടായിരുന്നത് എന്ന് മോഹൻലാലും പറഞ്ഞു. നയൻ എന്ന ചിത്രം നിര്മിക്കുന്നതിനൊപ്പമാണ് ലൂസിഫർ പൃഥ്വിരാജ് സംവിധാനവും ചെയ്തത്. സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട മാലാഖ എന്ന ഇതിവൃത്തത്തെ അനുബന്ധമാക്കിയാണ് ലൂസിഫർ എന്ന പൊളിറ്റിക്കൽ ത്രില്ലർ ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ മറ്റൊരു വാർത്തയാണ് ലൂസിഫർ റിലീസുമായി ബന്ധപെട്ടു പുറത്തു വരുന്നത്. മാർച്ച് 28 നു റിലീസ് ചെയ്യുന്ന ചിത്രത്തിന് ഫെബ്രുവരി 20 മുതൽ 28 വരെ 26 കാരക്റ്റർ പോസ്റ്റർ പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നയൻ എന്ന ചിത്രത്തിനായുള്ള പ്രൊമോഷൻ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു . ഇനി ലൂസിഫറിനായി പൃഥ്വിരാജ് ഒരുക്കിയിരിക്കുക എന്താണെന്നു കാത്തിരിക്കുകയാണ് ആരാധകർ.
26 chracter posters of lucifer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...