
Malayalam Breaking News
കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവുമായി മോഹന്‍ലാല്‍
കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരവുമായി മോഹന്‍ലാല്‍
Published on

VIDHYA
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ ധീരജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു മോഹന്‍ലാലും മറ്റ് അണിയറ പ്രവര്‍ത്തകരും കത്തുന്ന മെഴുകുതിരികള്‍ കയ്യില്‍ പിടിച്ച് ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ മലയാളി ജവാന് വിവി വസന്ത കുമാര്‍ #ുള്‍പ്പടെ നാല്‍പ്പത് പേരായിരുന്നു കൊല്ലപ്പെട്ടത്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ലാലേട്ടന് സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചത്.
നടന് മമ്മൂട്ടിയും ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. വൈ.എസ്.ആര്.റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്രയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് അദ്ദേഹം സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. യാത്രയുടെ വിജയത്തെ ക്കുറിച്ച് പറയുന്നതിന് മുന്‍പ് പുല്‍വാമ ബീകരാക്രമണത്തില് രാജ്യത്തിന് വേണ്ടി ജീവന് ബലി നല്കിയ ധീര ജവാന്മാരെ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു മമ്മൂക്കാ പറഞ്ഞത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ക്ഷമിക്കാന്‍ പറ്റാത്തതും മറക്കാനാകാത്തതുമാണെന്ന് വിക്കി കൌശാല്‍.
വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാന്‍ സാധ്യമായ കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്നും ഉറി: ദ സര്‍ജിക്കല്‍ സ്െ്രെടക്ക് എന്ന സിനിമയിലെ നായകന് കൂടിയായ വിക്കി കൌശാല്‍ പറഞ്ഞു.
ദു:ഖകരമാണ്. മനുഷ്യജീവന് നഷ്ടമായത് വിലമതിക്കാനാകാത്ത നഷ്ടമാണ്. സാധ്യമായ രീതിയിലെല്ലാം രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ സമൂഹമെന്ന രീതിയില്‍ ഓരോരുത്തരും തയ്യാറാകണം. നടന്ന സംഭവം ക്ഷമിക്കാനാകാത്തതും മറക്കാനാകാത്തതുമാണ് വിക്കി കൌശാല്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്െ്രെടക്ക് പ്രമേയമായ സിനിമയായിരുന്നു ഉറി: ദ സര്‍ജിക്കല്‍ സ്െ്രെടക്ക്.
mohanlal tribute to martyred solidiers
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...