
Malayalam Breaking News
കേരളത്തിലുള്ളവർ സ്കൂളിൽ പോയതുകൊണ്ടാണ് പ്രേം നസീർ മുഖ്യമന്ത്രി ആവാതിരുന്നത് -ചാരുഹാസൻ
കേരളത്തിലുള്ളവർ സ്കൂളിൽ പോയതുകൊണ്ടാണ് പ്രേം നസീർ മുഖ്യമന്ത്രി ആവാതിരുന്നത് -ചാരുഹാസൻ
Published on

മലയാളികള്‍ വിദ്യാഭ്യാസമ്ബന്നരായതിനാലാണ് നടന് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് നടനും സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്. തമിഴ്നാട്ടുകാര്‍ സ്കൂളുകളില്‍ പോകുന്നതിനു പകരം സിനിമാ തിയേറ്ററുകളിലേക്കാണ് പോയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മലയാളികള്‍ സ്കൂളില്‍ പോയപ്പോള്‍ തമിഴ്നാട്ടുകാര്‍ സിനിമാ തിയ്യറ്ററുകളിലേക്കായിരുന്നു പോയത്. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്നാട്ടില്‍ 3,000 തിയ്യറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്നാട്ടില്‍ 30 ശതമാനം തിയ്യറ്ററുകളുണ്ടായിരുന്നു.
ദക്ഷിണേന്ത്യയില്‍ പൊതുവേ ഇത് കൂടുതലായിരുന്നു. കേരളത്തില്‍ 1,200, കര്‍ണാടകത്തില്‍ 1,400. ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്കൂളില്‍പ്പോയി. തമിഴ്നാട്ടുകാര്‍ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍, കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും ചാരുഹാസന് പറഞ്ഞു.
കമലഹാസന് നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് തന്റെ സ്വാധീനത്തില്‍ സംഭവിച്ചാതാകാമെന്ന് ചാരുഹാസന് പറഞ്ഞു. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും ഞാനില്ല. എല്ലാവര്ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടാകണമെന്ന് ചാരുഹാസന് പറഞ്ഞു.
ചാരുഹാസനെ മലയാളികള്‍ക്ക് പരിചയം ചലച്ചിത്ര നടനെന്ന നിലയിലാണ്. പിന്നെ ഏറെ പ്രശസ്തനായ കമലഹാസന്റെ ജ്യേഷ്ഠനായും പ്രിയനടി സുഹാസിനിയുടെ പിതാവായും.
charuhasan about kerala politics and filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...