
Malayalam Breaking News
കരൺ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണ് ആലിയ എന്ന് കങ്കണ ; മാപ്പ് പറഞ്ഞ് ആലിയ ഭട്ട് !!!
കരൺ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണ് ആലിയ എന്ന് കങ്കണ ; മാപ്പ് പറഞ്ഞ് ആലിയ ഭട്ട് !!!
Published on

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്ത്. ഏറ്റവുമൊടുവിൽ മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. ആലിയ കരൺ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം.
റാസി സിനിമയുടെ ട്രെയിലർ താൻ ആലിയക്ക് അയച്ചുകൊടുത്തു. എന്നാൽ ചിത്രത്തെ പ്രമോട്ട് ചെയ്യാൻ ആലിയ ഒന്നും ചെയ്തില്ലെന്നും കങ്കണ വിമർശിക്കുന്നു. മണികർണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചു. തന്റെ സിനിമക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും കങ്കണ കുറ്റപ്പെടുത്തി.
എന്നാൽ മണികർണികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ താന്‍ അറിഞ്ഞിരുന്നില്ലെന്നും ഷൂട്ടിങ്ങ് തിരക്കിലായിരുന്നുവെന്നുമാണ് ആലിയയുടെ പ്രതികരണം. കങ്കണയെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു.
എന്നാൽ ഇതുകൊണ്ടും കങ്കണ വാക്പോര് നിർത്താൻ തയ്യാറായില്ല. മണികർണികയെ ചുറ്റിപ്പറ്റി നടക്കുന്നത് താനുമായി ബന്ധപ്പെട്ട വിവാദം മാത്രമാണെന്നാണോ ആലിയ കരുതിയിരിക്കുന്നതെന്നും കങ്കണ ചോദിച്ചു. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു സിനിമയെ സംബന്ധിച്ച് ബോളിവുഡ് മൗനം പാലിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.
തന്റെ സിനിമയെ ആലിയ ഭയക്കുന്നതെന്തു കൊണ്ടാണ്? സ്ത്രീശാക്തീകരണത്തെയും ദേശീയതയെയും പിന്തുണക്കുന്ന സിനിമക്കൊപ്പം നിൽക്കണമെന്നാണ് ഞാൻ മുന്നോട്ടു വെയ്ക്കുന്ന നിർദേശം. സ്വന്തമായി ശബ്ദമുയർത്താൻ കഴിവിലെങ്കില്‍ ആലിയ നേടിയതൊന്നും വിജയങ്ങളല്ലെന്നും കരൺ ജോഹറിന്റെ കയ്യിലെ കളിപ്പാവ മാത്രമാണ് ആലിയയെന്നും കങ്കണ കുറ്റപ്പെടുത്തി.
kangana lashes out alia bhatt
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...