Malayalam Breaking News
ചേട്ടന്റെ ആദ്യ ഹിറ്റ് സിനിമയിലൂടെയെത്തി … ഒൻപത് വർഷത്തിന് ശേഷം അനിയന്റെ ആദ്യ ചിത്രത്തിൽ വീണ്ടും ഒന്നിച്ച് യുവ താരങ്ങൾ !!!
ചേട്ടന്റെ ആദ്യ ഹിറ്റ് സിനിമയിലൂടെയെത്തി … ഒൻപത് വർഷത്തിന് ശേഷം അനിയന്റെ ആദ്യ ചിത്രത്തിൽ വീണ്ടും ഒന്നിച്ച് യുവ താരങ്ങൾ !!!
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങള്‍ ഒൻപത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയത് അനിയന്റെ ആദ്യ സിനിമയിൽ. വിനീത് ശ്രീനിവാസന്റെ അനിയനും നടനുമായ ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.
മലയാളത്തിലേക്ക് നല്ല ഒരുപാട് നടന്മാരെ സമ്മാനിച്ച സിനിമയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. നിവിന്‍ പോളിയെയും അജു വര്‍ഗീസിനെയും മലയാള സിനിമയിലേക്ക് കിട്ടിയത് ഈ ചിത്രത്തിലൂടെയാണ്. വിനീത് ശ്രീനിവാസന്‍ ഒരു ഗായകനിലുപരി നല്ല സംവിധായകനെന്ന് തെളിയിച്ച ചിത്രം കൂടിയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് .
നിവിന്‍ പോളി ഉള്‍പ്പടെ മലയാള സിനിമക്ക് മികച്ച നടന്‍മാരെ സമ്മാനിച്ച സിനിമയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയവര്‍ ഇന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടുകൊണ്ട് മുന്നേറുകയാണ്. പുതിയ ലുക്കില്‍ മലര്‍വാടി ടീമിനെ കണ്ട ത്രില്ലിലാണ് ആരാധകര്‍.
നയന്‍താരയാണ് ലവ് ആക്ഷൻ ഡ്രാമയിലെ നായിക. റൊമാന്‍റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമ. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയ നിയമം ആയിരുന്നു നയന്‍താരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
ചേട്ടന്റെ ആദ്യ സിനിമ വിജയിച്ച പോലെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ അനിയന്റെ ആദ്യ സിനിമയും വിജയിക്കുമെന്നാണ് എല്ലാവരും കരുതുന്നത്.
malarvadi team in dhyan sreenivasan’s love action drama