Connect with us

വിവാഹമെന്ന് കേൾക്കുന്നത് പോലും ഇപ്പോൾ പ്രഭാസിന് ദേഷ്യമാണ് !

Malayalam Breaking News

വിവാഹമെന്ന് കേൾക്കുന്നത് പോലും ഇപ്പോൾ പ്രഭാസിന് ദേഷ്യമാണ് !

വിവാഹമെന്ന് കേൾക്കുന്നത് പോലും ഇപ്പോൾ പ്രഭാസിന് ദേഷ്യമാണ് !

പ്രായം നല്ല രീതിയിൽ അതിക്രമിച്ചു ശേഷമാണ് ഇപ്പോൾ സിനിമ താരങ്ങൾ വിവാഹത്തെ പറ്റിയൊക്കെ ആലോചിക്കുന്നത്. വിവാഹമൊക്കെ അവസാന ഓപ്ഷൻ മാത്രമാണ് അവർക്ക് .

പലര്‍ക്കും വിവാഹത്തെ കുറിച്ച്‌ കേള്‍ക്കുന്നത് പോലും ഇഷ്ടമല്ല. തുടര്‍ച്ചയായി തന്റെ വിവാഹക്കാര്യം വാര്‍ത്തയാക്കുന്നതില്‍ ബാഹുബലി താരം പ്രഭാസും ദേഷ്യത്തിലാണ്.

നിരന്തരം തന്റെ വിവാഹത്തെ കുറിച്ച്‌ വരുന്ന വാര്‍ത്തകള്‍ നടനെ അലോസരപ്പെടുത്തുന്നു എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം നടക്കാനൊക്കെ ഒരു സമയമുണ്ടെന്നും അത് നടക്കേണ്ടപ്പോള്‍ നടക്കും എന്നുമാണ് പ്രഭാസിന്റെ നിലപാട്. ബന്ധുക്കള്‍ക്ക് വേണ്ടിയോ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയോ വിവാഹം കഴിക്കാന്‍ കഴിയില്ല.

അതിനിടയില്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച്‌ നടന്റെ അങ്കിള്‍ കൃഷ്ണരാജു പ്രതികരിച്ചിരുന്നു. വിവാഹം കഴിക്കാനൊക്കെയുള്ള പക്വത പ്രഭാസിന് വന്നു എന്നും എന്തിനാണ് നീട്ടിക്കൊണ്ടുപോകുന്നത് എന്നും കൃഷ്ണരാജു മാധ്യമങ്ങള്‍ക്ക് മുന്നല്‍ ചോദിച്ചു. സാഹോ റിലീസായാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നും ക്രിഷ്ണരാജു പറഞ്ഞിരുന്നു.

ഇതോടെ തന്റെ വിവാഹത്തെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പ്രഭാസ് ബന്ധിക്കള്‍ക്ക് ശക്തമായ നിബന്ധന വച്ചു എന്നാണ് അറിയുന്നത്.

prabhas hate marriage gossips

More in Malayalam Breaking News

Trending

Unc