
Malayalam Breaking News
വന്നില്ലെങ്കിൽ രാജുവേട്ടൻ പിണങ്ങും കേട്ടോ ! നയൻ ഇന്ന് തിയേറ്ററുകളിൽ ..
വന്നില്ലെങ്കിൽ രാജുവേട്ടൻ പിണങ്ങും കേട്ടോ ! നയൻ ഇന്ന് തിയേറ്ററുകളിൽ ..
Published on

By
നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് അവസാനം കുറിക്കുന്നത് . ലോകമെമ്പാടും നയൻ റിലീസിന് എത്തുന്നു. പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭവും , മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലറുമാണ് നയൻ .
വളരെ ആകാംക്ഷയിലാണ് ചിത്രത്തെ വരവേൽക്കാൻ ആളുകൾ കാത്തിരിക്കുന്നത് . പൃഥ്വിരാജ് പ്രൊഡക്ഷൻസ് സോണി പിക്ചേഴ്സുമായി ചേർന്ന് നിർമിക്കുന്ന ചിത്രമാണ് നയൻ. പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമാണം നിർവഹിക്കുന്നത്.
ഗോദക്ക് ശേഷം മലയാള സിനിമയിലേക്ക് നയനുമായാണ് വാമിക ഗബ്ബി എത്തുന്നത്. മമ്ത നീണ്ട ഇടവേളയ്ക്കു ശേഷം പ്രിത്വിരാജിന്റെ നായിക ആകുന്നു. അൻവറിനു ശേഷം പ്രകാശ് രാജ് – പ്രിത്വിരാജ് ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് നയൻ. വളരെ രസകരമായ ഒരു നോട്ടിഫിക്കേഷൻ ആണ് ബുക്ക് മൈ ഷോയിലൂടെ നയൻ എന്ന ചിത്രത്തിനായി പ്രേക്ഷകർക്ക് ലഭിക്കുന്നത്. രാജുവേട്ടൻ പിണങ്ങും കേട്ടോ എന്ന് തുടങ്ങുന്ന സന്ദേശം വളരെ രസകരമാണ്.
ജെന്യൂസ് മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെന്യൂസ് തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിലും ഇടുക്കിയിലും ഡൽഹിയിലും മണാലിയിലുമായാണ് നയൻ ഷൂട്ടിംഗ് നടന്നത് . ഏറിയ പങ്കു ഷൂട്ടിങ്ങും രാത്രിയിലായിരുന്നു . അഭിനന്ദം രാമാനുജനാണ് ഛായാഗ്രഹണം . ഷാൻ റഹ്മാനും ശേഖർ മേനോനും ചേർന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു.
nine releasing today
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...