ബെന്യാമിന്റെ ആട് ജീവിതം മലയാളയ്കൾക്ക് എന്നും ഒരു നൊമ്പരമാണ്. ഒട്ടേറെ പുരസ്കാരങ്ങൾ ബെന്യാമിന് നേടിക്കൊടുത്ത ആട് ജീവിതം ചലച്ചിത്രമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ഡാനില്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആടുജീവിതം ആഗോളതലത്തില്‍ സംവദിക്കുന്ന ഒരു മലയാള ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ് പറയുന്നു. ‘ദ ഹിന്ദു’വിന് നല്കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ താരം പങ്കു വച്ചത്.
നോവല്‍ വായിച്ചിട്ടുള്ള എല്ലാവര്ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഇത് അതുപോലെ സംവിധായകന് ബ്ലെസ്സിയുടെ കാഴ്ചപ്പാടാണ്. ആഗോളതലത്തില്‍ സംവദിക്കുന്ന മലയാള ചിത്രമൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ചിത്രത്തില്‍ 20 ശതമാനമാണ് സംഭാഷണങ്ങളുള്ളത്. ബാക്കി ചിത്രത്തിലുള്ളത് ചില കഥാപാത്രങ്ങളും മൃഗങ്ങളും മാത്രമാണ്. മാത്രമല്ല അറബിയും നായകനും തമ്മിലുള്ള സംഭാഷണങ്ങള്‍ ഇരുവര്‍ക്കും മനസിലാകുകയുമില്ല.
ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തിയായിരുന്നു.ഇപ്പോള്‍ കിട്ടുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെ.യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അമല പോള്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...