Connect with us

ശ്രീനി ആശുപത്രിക്കിടക്കയിൽ നിന്ന് എണീറ്റ് എഴുതുന്ന തിരക്കഥ ഹിറ്റ് ആകാറുണ്ട് എന്ന് സത്യൻ അന്തിക്കാട് ; മറുപടിയുമായി ശ്രീനിവാസൻ !

Malayalam Breaking News

മെല്ലെ സുഖം പ്രാപിച്ച് വരികയാണ് ശ്രീനിവാസൻ. ആശുപത്രിയിൽ നെഞ്ച് വേദനയെ തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട ശ്രീനിവാസനെ സന്ദര്ശിച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട് .

ശ്രീനി കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആവാറുണ്ട്. ഇത്തവണയും അതാവര്‍ത്തിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ താനും അതുതന്നെയാണ് ആലോചിക്കുന്നതെന്നാണ്
ശ്രീനിവാസന്‍ മറുപടി നല്‍കിയതെന്നും മലയാളികളുടെ പ്രിയസംവിധായകന്‍ പറഞ്ഞു.

ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് മുമ്ബ് ശ്രീനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതിനാലാണ് വൈകാതെ മറ്റൊരു സിനിമയ്‌ക്കുള്ള തിരക്കഥ ആലോചിക്കാന്‍ ഞാന്‍ പറഞ്ഞത്. പല മാധ്യമങ്ങളും ശ്രീനിയുടെ ചികിത്സ സംബന്ധിച്ച്‌ വ്യാജമായ വിവരങ്ങളാണ് പുറത്തു വിട്ടതെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. 

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. താന്‍ കാണാന്‍ ചെന്നപ്പോള്‍ വെന്റിലേറ്റര്‍ മാറ്റിയിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റുമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

sathyan anthikkad about sreenivasan

More in Malayalam Breaking News

Trending

Recent

To Top