
Malayalam Breaking News
മോഹന്‍ലാല്‍ -കമല്‍ ടീമിന്റെ ആദ്യ ചുവടുപിഴച്ചു; അവിടെ മമ്മൂട്ടി വിജയിച്ചു
മോഹന്‍ലാല്‍ -കമല്‍ ടീമിന്റെ ആദ്യ ചുവടുപിഴച്ചു; അവിടെ മമ്മൂട്ടി വിജയിച്ചു
Published on

മോഹൻലാലിനെ നായകനാക്കി കമൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിഴിനീർ പൂവുകൾ. 1986 ജൂണ്‍ 19-നു റിലീസ് ചെയ്ത മിഴിനീർ പൂവുകളിലെ നായിക ലിസി ആയിരുന്നു. സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്നു തുടങ്ങിയ മോഹന്‍ലാലിന് ഏറെ പ്രതീക്ഷ നല്‍കികൊണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
സിനിമയിലെ പ്രമുഖരെല്ലാം പ്രിവ്യൂ ഷോ കണ്ട ശേഷം ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന് വിധി എഴുതിയിരുന്നു. എന്നാല്‍ ഫലം മറിച്ചായിരുന്നു. അതേ ദിവസം റിലീസ് ചെയ്ത മമ്മൂട്ടിയുടെ ‘സ്നേഹമുള്ള സിംഹം’ മികച്ച ബോക്സോഫീസ് വിജയം നേടുകയും ചെയ്തു. സാജന് സംവിധാനം ചെയ്ത ഈ ചിത്രം ഒരു നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കുടുംബ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന സബ്ജകറ്റ് ആണ് സാജന് ചിത്രത്തിലൂടെ അവതരിപ്പിച്ചത്.
കമലിന്റെ ആദ്യ ചിത്രം വലിയ പരാജയം ഏറ്റുവാങ്ങി. നായകനായിരുന്നെങ്കിലും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതായിരുന്നു. പ്രേക്ഷകര്‍ ചിത്രത്തെ അവഗണിക്കാന്‍ പ്രധാന കാരണം ഇതായിരുന്നു.
മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരമായ കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാൽ- കമൽ ചിത്രങ്ങൾ. ഉണ്ണികളെ ഒരു കഥപറയാം, വിഷണു ലോകം, ഉള്ളടക്കം എന്നീ ചിത്രങ്ങൾ മോഹൻലാൽ എന്ന നടന്റെയും കമൽ എന്ന സംവിധായകന്റെയും പ്രതിഭകൾ തമ്മിൽ മാറ്റുരച്ചപ്പോൾ പിറന്ന സൃഷ്ടികളാണ്.
mohanlal-kamal first filim was failure
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...