
Malayalam Breaking News
മോഹൻലാലും ദിലീപും വീണ്ടും ഒന്നിക്കുന്നു ! മോഹൻലാലിൻറെ വില്ലനായി ദിലീപ് ?
മോഹൻലാലും ദിലീപും വീണ്ടും ഒന്നിക്കുന്നു ! മോഹൻലാലിൻറെ വില്ലനായി ദിലീപ് ?
Published on

By
മലയാള സിനിമ ലോകത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ വിവാദങ്ങളാണ് നടന്നത്. നടൻ ദിലീപിനെ കുറ്റാരോപിതനായ സാഹചര്യത്തിൽ പുറത്താക്കിയതും തിരിച്ചെടുത്തതുമായ സംഭവത്തിൽ ഏറെ വിമര്‍ശിക്കപ്പെട്ടത് അമ്മ സംഘടനയുടെ പ്രസിഡന്റ് ആയ മോഹൻലാൽ ആണ്.
പല സ്ഥലങ്ങളിലും വ്യക്തിപരമായ ആക്രമണങ്ങൾ പോലും മോഹൻലാലിന് നേരിടേണ്ടി വന്നു. ക്ഷുഭിതനായി തന്നെ മോഹൻലാലിന് സംസാരിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഇതോടെ ദിലീപും മോഹൻലാലും തമ്മിൽ അത്ര രസത്തിലല്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇതിനെയൊക്കെ പിന്തള്ളി മോഹൻലാലും ദിലീപും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു എന്നാണ് റിപോർട്ടുകൾ വരുന്നത്. രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപോർട്ടുകൾ . കമ്മാര സംഭവം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ട് ആണ്. അതിനു തിരക്കഥ ഒരുക്കിയ മുരളി ഗോപി തന്നെയാണ് മോഹൻലാൽ – ദിലീപ് ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.
ചിത്രത്തിൽ മോഹൻലാലിൻറെ വില്ലനായാണ് ദിലീപ് എത്തുന്നതെന്ന് പറയപ്പെടുന്നു. ഇതിൽ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരുവരുടെയും ആരാധകർ വലിയ ആവേശത്തിലാണ്.
മുൻപ് മോഹൻലാലും ദിലീപും ഒന്നിച്ച ചിത്രങ്ങളിൽ നിന്ന് തന്നെ അവരുടെ ഇടയിലെ കെമിസ്ട്രി ആരാധകർക്ക് ബോധ്യപ്പെട്ടതാണ് . വര്‍ണപ്പകിട്ട് , ട്വന്റി -20 , ക്രിസ്ത്യൻ ബ്രതഴ്സ് ,ചൈന ടൌൺ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു.
ഇപ്പോൾ പ്രിത്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ തിരക്കഥയും മുരളി ഗോപിയുടേതാണ്. ബോക്സ് ഓഫീസിൽ രതീഷ് അമ്പാട്ട് – മുരളി ഗോപി- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കമ്മാര സംഭവം വലിയ തരംഗമാണ് സൃഷ്ടിച്ചത്. എന്തായാലും മോഹൻലാൽ – ദിലീപ് ചിത്രത്തിന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല .
mohanlal and dileep to share screen space again ?
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...