Connect with us

തെറ്റായ രേഖകൾ സമർപ്പിച്ചെന്ന പേരിൽ ധനുഷിന് നോട്ടീസ് – വീണ്ടും മകനെന്ന അവകാശവാദവുമായി ധനുഷിനെതിരെ കതിരേശനും മീനാക്ഷിയും!

Malayalam Breaking News

തെറ്റായ രേഖകൾ സമർപ്പിച്ചെന്ന പേരിൽ ധനുഷിന് നോട്ടീസ് – വീണ്ടും മകനെന്ന അവകാശവാദവുമായി ധനുഷിനെതിരെ കതിരേശനും മീനാക്ഷിയും!

തെറ്റായ രേഖകൾ സമർപ്പിച്ചെന്ന പേരിൽ ധനുഷിന് നോട്ടീസ് – വീണ്ടും മകനെന്ന അവകാശവാദവുമായി ധനുഷിനെതിരെ കതിരേശനും മീനാക്ഷിയും!

തമിഴ് സിനിമ ലോകത്ത് കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു ധനുഷിന്റെ പേരിലുണ്ടായ അവകാശവാദം . തങ്ങളുടെ മകനാണ് ധനുഷ് എന്ന് കാണിച്ച് മധുരൈ സ്വദേശികളായ കതിരേശനും മീനാക്ഷിയും കോടതിയെ സമീപിച്ചത് വലിയ വാർത്ത ആയിരുന്നു.

എന്നാൽ കോടതിയിൽ ധനുഷ് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് ചൂണ്ടിക്കാട്ടി ദമ്പതികള്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ തുടര്‍ന്നുള്ള നടപടികള്‍ക്കായി കോടതി നടന് നോട്ടീസ് അയച്ചു.

മീനാക്ഷി-കതിരേശന്‍ ദമ്പതികളുടെ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്.ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച്  ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം. 

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുണ്ടെന്നുമാണ് ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. 

dhanush

ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ്ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. തുടര്‍ന്ന് മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എംആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

dhanush’s paternity case

More in Malayalam Breaking News

Trending

Recent

To Top