ഇന്ത്യയുടെ അഭിമാന താരമാണ് പ്രഭുദേവ. ഇന്ത്യയുടെ മൈക്കിള്‍ ജാക്സണ് എന്നാണ് പ്രഭുദേവ അറിയപ്പെടുന്നത്. നടന്, സംവിധായകന്, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലില്ലെല്ലാം പ്രശസ്തനാണ് പ്രഭുദേവ. ഇപ്പോള്‍ അദ്ദേഹത്തെ തേടി പത്മശ്രീ പുരസ്കാരവും എത്തി. പ്രഭുദേവയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ജീവിതത്തില്‍ എവിടെയും എത്തിയില്ല എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു പാഠമാണ് പ്രഭുദേവ എന്നാണ് അദ്ദേഹം തന്റെ ഫേയ്സ്ബുക്കിലൂടെ പറയുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘ഞാനെങ്ങുമെത്തിയില്ലാ എന്ന് സങ്കടപ്പെടുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണീ മനുഷ്യന്… ഡാന്‍സറായി വന്ന് നൃത്തസംവിധായകനായി നടനായി സംവിധായകനായി ഇന്ന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീക്ക് അര്‍ഹനായി നില്ക്കുന്നു… ഏതൊരു സാധാരണക്കാരനും അഭിമാനിക്കാവുന്ന നേട്ടം…. ഞങ്ങള്‍ ഒന്നിക്കുന്ന ‘ഊമൈ വിളികള്‍ ‘ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു’ ഹരീഷ് പേരടി കുറിച്ചു.
മലയാളികൾക്ക് സുപരിചിതനായ നടനാണ് ഹരീഷ് പേരാടി. മലയാള നാടക, ചലച്ചിത്ര, ടെലിവിഷൻ കലാകാരനാണ് ഹരീഷ് പേരടി. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...